നക്സലൈറ്റുകൾ ഇനിയെന്നാണ് ആ സത്യം തുറന്നു പറയുക?
text_fields‘അടിയോരുടെ പെരുമനെ’ വെടിവെച്ചുകൊന്ന പൊലീസ് കോൺസ്റ്റബിൾ രാമചന്ദ്രൻ നായർ പിന്നീട് തെൻറ പാതകം വിളിച്ചു പറഞ്ഞു. കോടതി കേറി. എഞ്ചിനിയറിങ് കോളജ് വിദ്യാർഥി രാജെൻറ കൊലയാളികളും പ്രേരണനൽകിയവരും കോടതി കയറി. ലക്ഷ്മണ അടക്കം പൊലീസ് ഒാഫീസർമാർ ശിക്ഷിക്കപ്പെട്ടു. എന്നിട്ടും നക്സലൈറ്റ് പ്രവർത്തകനും ദൽഹി സർവകലാശാലയിലെ ഗവേഷകനുമായിരുന്ന തമിഴ്നാട്ടുകാരൻ മതിയഴകെൻറ കൊലയാളികൾ സ്വന്തം പാതകം ഏറ്റെുപറയുകയോ ശിക്ഷ ഏറ്റുവാങ്ങുകയോ ഉണ്ടായില്ല. ഇൗച്ചര വാരിയരെ പോലെ മതിയഴകെൻറ അമ്മയും മകനെകാത്ത് കരഞ്ഞുകരഞ്ഞ് അവസാനിച്ചിരിക്കണം.
എഴുപതുകളിലാണ് മതിയഴകൻ ബോംബെയിൽ നടന്ന നക്സലൈറ്റ് പ്രസ്ഥാനത്തിെൻറ രഹസ്യ യോഗത്തിനിടയിൽ സ്വന്തം സഖാക്കളുടെ കയ്യാൽ കൊല്ലപ്പെട്ടത്. മൃതദേഹം പോലും ഇന്നുവരെ കണ്ടെത്തിയില്ല. അന്ത്യകർമങ്ങൾ നിർവഹിക്കാനാകാതെ അമ്മ അവനു വേണ്ടി കാത്തിരുന്നു. കോളജ് അധികാരികളോടും മകെൻറ കൂട്ടുകാരോടും ആ അമ്മ യാചിച്ചു കരഞ്ഞു.
മകനെവിടെ? അവനെന്തുപറ്റി? മരിച്ചെങ്കിൽ മൃതദേഹമെവിടെ? മതിയഴകനെ സംഘടനാ നേതാക്കളുടെ അറിവോടെ കൊല്ലുകയായിരുന്നു. യോഗത്തിൽ
പ്രത്യയശാസ്ത്രപ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനിടയിൽ മതിയഴകൻ കടുത്ത മാനസിക സമ്മർദം അനുഭവിക്കുന്നതായി ബോധ്യപ്പെട്ടപ്പോഴാണ് രഹസ്യം ചോരുമെന്ന് ഭയന്ന് സ്വന്തം യുവ സഖാവിനെ അവർ കൊലചെയ്തത്. യോഗത്തിൽ നിന്ന് പുറത്തുപോകാനാവശ്യപ്പെട്ടിട്ടും പോകാതിരുന്ന മതിയഴകനെ ബലം പ്രയോഗിച്ച് പുറത്താക്കാൻ ശ്രമിക്കുന്നതിനിടയിൽ അബദ്ധത്തിൽ മരിച്ചതാണെന്ന് നേതാക്കൾ ന്യായീരിച്ചിരുന്നു. നക്സൽബാരിയിലെ മുന്നേറ്റങ്ങൾക്ക് അര നൂറ്റാണ്ട് തികയുന്ന ഇപ്പോഴല്ലെങ്കിൽ ഇനിയെന്നാണ് ഇൗ സഖാക്കൾ സത്യം തുറന്നു പറയുക?
വയനാട്ടിലെ ആദിവാസികളുടെ മോചനത്തിനായി വിപ്ലവത്തിനിറങ്ങിയ വർഗീസിനെ പൊലീസ് പോയിൻറ്ബ്ലാങ്കിൽ വെടിവെച്ചുകൊല്ലുകയായിരുന്നു. നക്സലൈറ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെെട്ടന്നായിരുന്നു ഒൗദ്യോഗിക ഭാഷ്യം. പിന്നീട് വർഷങ്ങൾക്ക് ശേഷം വർഗീസിനെ മേലാളന്മാരുടെ ഉത്തരവ് പാലിക്കാൻ തൊട്ടടുത്തുനിന്ന് വെടിവെച്ചു കൊല്ലുകയായിരുന്നു എന്നും അതിെൻറ പാപബോധം ജീവിതം ദുസ്സഹമാക്കിയെന്നും അതിനാലാണ് സത്യം തുറന്നു പറയുന്നതെന്നും വെടിവെച്ച കോൺസ്റ്റബിൾ രാമചന്ദ്രൻ നായർ പരസ്യമായി പറഞ്ഞു. അതിനെതിരെ കോടതി കയറി. വാദിച്ചു. അദ്ദേഹവും മരിച്ചു. അതുപോലും നക്സലൈറ്റുകൾക്ക് പ്രചോദനമായില്ല. അവർ ചെയ്ത കൊലപാതകം അവർ വിളിച്ചു പറഞ്ഞില്ല. ഇനി പറയാനും സാധ്യതയില്ല.
പാവങ്ങളുടെ മോചനത്തിനായി വിപ്ലവസംഘടനയുണ്ടാക്കി, ജനങ്ങളെ, പ്രത്യേകിച്ചും യുവാക്കളെ സംഘടനയിലേക്ക് ആകർഷിച്ചവർ അടിക്കടി നിലപാട് മാറ്റി, പ്രത്യശാസ്ത്ര ചിന്തകൾ മാറ്റി. ചിലർ ശത്രുവിെൻറ പാളയത്തിൽ അഭയം തേടി. ചിലർ ഭക്തിയിൽ തളിർക്കുകയും പൂക്കുകയും ചെയ്തു. ചിലർ പരിസ്ഥിതിയടക്കം വിവിധ ജനകീയ പ്രശ്നങ്ങളിലിടപെട്ട് സജീവത നിലനിർത്താൻ ശ്രമിച്ചു. ഇതിലൊന്നും പെടാതെ ഭരണകൂടത്തിെൻറ അടിച്ചമർത്തലിൽ ജീവൻ നഷ്ടപ്പെട്ടവരും ജീവിക്കാനാവാത്ത അവസ്ഥയിലെത്തിയവരും, മനോരോഗികളായവരും, ആത്മഹത്യ ചെയ്തവരും അനവധി. നേതാക്കൾ സംഘടന പിരിച്ചു വിട്ട് പുതിയ ജീവിതമോ പ്രത്യശാസ്ത്രമോ കണ്ടെത്തി. ബുദ്ധിജീവികളായി, സജീവ ചർച്ചകളിൽ ഇടപെട്ടു. ‘കേരളീയർ നഷ്ടപ്പെട്ട ജീവികളാണ്’(keralites are the lost people) എന്ന് എഴുതിവെച്ച് ആത്മഹത്യ ചെയ്ത സുബ്രഹ്മണ്യദാസ് കേരളത്തെ കുറിച്ച് അന്നെഴുതിയ പലതും ഇന്ന് സത്യമായി ഭവിക്കുന്നു.
മഷിയിൽ വിഷം കലർത്തി ആത്മഹത്യ ചെയ്ത യുവ കവി സനിൽദാസും, തലശ്ശേരിയിലും പാട്യത്തുമുള്ള യുവാക്കളും... ഇവരെല്ലാം ആരുടെയും ഒാർമകളിൽ പോലുമില്ലാതായിരിക്കുന്നു. നക്സൽബാരിയുടെ അമ്പതാം വാർഷികം ആചരിക്കുേമ്പാൾ ഇൗ ‘ചെറിയ’ മനുഷ്യരെ നമുക്ക് ഒാർക്കാം. ഒപ്പം സ്വന്തം സഖാവിനെ സംശയത്തിെൻറ പേരിൽ കൊലചെയ്ത സഖാക്കളോട് സത്യം തുറന്നു പറയാൻ ആവശ്യപ്പെടുകയും ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.