Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഇം​ഗ്ല​ണ്ടി​നെ...

ഇം​ഗ്ല​ണ്ടി​നെ 5-0ത്തി​ന് തൂ​ത്തു​വാ​രി ഇ​ന്ത്യ തോ​മ​സ് ക​പ്പ് ബാഡ്മിന്റൺ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ

text_fields
bookmark_border
ഇം​ഗ്ല​ണ്ടി​നെ 5-0ത്തി​ന് തൂ​ത്തു​വാ​രി ഇ​ന്ത്യ തോ​മ​സ് ക​പ്പ് ബാഡ്മിന്റൺ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ
cancel

ബെ​യ്ജി​ങ്: ഗ്രൂ​പ് സി ​പോ​രാ​ട്ട​ത്തി​ൽ ഇം​ഗ്ല​ണ്ടി​നെ 5-0ത്തി​ന് തൂ​ത്തു​വാ​രി ഇ​ന്ത്യ തോ​മ​സ് ക​പ്പ് ബാഡ്മിന്റൺ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ. ക​ഴി​ഞ്ഞ ദി​വ​സം താ​യ്‍ല​ൻ​ഡി​നെ​യും ക​ട​ന്നാ​ണ് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ജ​യ​വു​മാ​യി ടീം ​ഇ​ന്ത്യ അ​വ​സാ​ന എ​ട്ടി​ലെ​ത്തി​യ​ത്.

വി​ജ​യ​വ​ഴി​യി​ൽ തി​രി​ച്ചെ​ത്തി​യ എ​ച്ച്.​എ​സ് പ്ര​ണോ​യ് 21-15, 21-15ന് ​ഹാ​രി ഹു​വാ​ങ്ങി​നെ വീ​ഴ്ത്തി മി​ക​ച്ച തു​ട​ക്കം ന​ൽ​കി​യ ക​ളി​യി​ൽ സാ​ത്വി​ക്- ചി​രാ​ഗ് സ​ഖ്യം മൂ​ന്നു സെ​റ്റ് നീ​ണ്ട ക​ളി ജ​യി​ച്ച് ലീ​ഡ് ഉ​യ​ർ​ത്തി. ബെ​ൻ ലെ​യി​ൻ- സീ​ൻ വെ​ൻ​ഡി സ​ഖ്യ​ത്തി​നെ​തി​രെ 21-17, 19-21, 21-15നാ​യി​രു​ന്നു ജ​യം.

ന​ദീം ഡ​ൽ​വി​യെ അ​നാ​യാ​സം ക​ട​ന്ന് കി​ഡം​ബി ശ്രീ​കാ​ന്ത് ലീ​ഡ് 3-0 ആ​ക്കി ഉ​യ​ർ​ത്തി​യ​തി​നു പി​ന്നാ​ലെ എം.​ആ​ർ. അ​ർ​ജു​ൻ-​​​​ധ്രു​വ് ക​പി​ല സ​ഖ്യ​വും അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ കി​ര​ൺ ജോ​ർ​ജും ജ​യി​ച്ചാ​യി​രു​ന്നു വൈ​റ്റ്‍വാ​ഷ്. ഗ്രൂ​പ്പി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ബു​ധ​നാ​ഴ്ച 14 ത​വ​ണ ചാ​മ്പ്യ​ന്മാ​രാ​യ ഇ​ന്തോ​നേ​ഷ്യ​യാ​ണ് ഇ​ന്ത്യ​ക്ക് എ​തി​രാ​ളി​ക​ൾ. ക​ഴി​ഞ്ഞ ദി​വ​സം തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ജ​യ​വു​മാ​യി ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ ഉ​ബ​ർ ക​പ്പ് ക്വാ​ർ​ട്ട​റി​ലും സ്ഥാ​നം പി​ടി​ച്ചു. അ​വ​സാ​ന ഗ്രൂ​പ് മ​ത്സ​ര​ത്തി​ൽ ഇ​വ​ർ ഇ​ന്ന് ചൈ​ന​യെ നേ​രി​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HS PrannoySatwik-ChiragThomas Cup 2024
News Summary - Thomas Cup 2024: Prannoy, Satwik-Chirag and Co blank England 5-0; India qualify for quarterfinals
Next Story