Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightചാ​മ്പ്യ​ൻ...

ചാ​മ്പ്യ​ൻ കു​തി​പ്പു​മാ​യി സൗ​ദി

text_fields
bookmark_border
saudi celebrating goal
cancel
camera_alt

ത​ജി​കി​സ്താ​നെ​തി​രെ ഗോ​ൾ നേ​ട്ടം ആ​ഘോ​ഷി​ക്കു​ന്ന സൗ​ദി താ​ര​ങ്ങ​ൾ

ദോ​ഹ: കി​രീ​ടം നി​ല​നി​ർ​ത്താ​നാ​യി ബൂ​ട്ടു​കെ​ട്ടി​യ സൗ​ദി അ​റേ​ബ്യ​ക്ക് എ.​എ​ഫ്.​സി അ​ണ്ട​ർ 23 ഏ​ഷ്യ​ൻ ക​പ്പി​ൽ ചാ​മ്പ്യ​ൻ പ​കി​ട്ടി​നൊ​ത്ത ജ​യം. ​ഗ്രൂ​പ് ‘സി’​യി​ൽ ആ​ദ്യ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ​വ​ർ ത​ജി​കി​സ്താ​നെ 4-2ന് ​തോ​ൽ​പി​ച്ചു​കൊ​ണ്ടാ​ണ് കി​രീ​ട​യാ​ത്ര​യി​ലേ​ക്ക് കു​തി​പ്പ് ആ​രം​ഭി​ച്ച​ത്. ഖ​ലീ​ഫ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ആ​ദ്യ മി​നി​റ്റു​ക​ൾ മു​ത​ൽ ഗോ​ൾ വേ​ട്ട​ക്ക് തു​ട​ക്കം കു​റി​ച്ച സൗ​ദി ഇ​രു പ​കു​തി​ക​ളി​ലു​മാ​യി ര​ണ്ട് ഗോ​ൾ വീ​തം നേ​ടി. അ​യ്മ​ൻ യ​ഹ്യ സ​ലിം ഇ​ര​ട്ട ഗോ​ളു​മാ​യി വി​ജ​യ ശി​ൽ​പി​യാ​യി മാ​റി. 55, 61 മി​നി​റ്റു​ക​ളാ​ണ് യ​ഹ്യ സ്കോ​ർ ചെ​യ്ത​ത്. റ​യാ​ൻ ഹ​മി​ദു, ഹൈ​തം മു​ഹ​മ്മ​ദ് അ​സി​രി എ​ന്നി​വ​ർ ഓ​രോ ഗോ​ളും നേ​ടി. ഗ്രൂ​പ്പി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ താ​യ്‍ല​ൻ​ഡ് ഇ​റാ​ഖി​നെ 2-0ത്തി​ന് തോ​ൽ​പി​ച്ചി​രു​ന്നു. ബു​ധ​നാ​ഴ്ച ഗ്രൂ​പ് ‘ഡി’​യി​ൽ ന​ട​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ൽ നി​ല​വി​ലെ റ​ണ്ണേ​ഴ്സ് അ​പ്പാ​യ ഉ​സ്ബെ​കി​സ്താ​ൻ 2-0ത്തി​ന് മ​ലേ​ഷ്യ​യെ വീ​ഴ്ത്തി. കൗ​മാ​ര ഫു​ട്ബാ​ളി​ൽ ഏ​ഷ്യ​ൻ ചാ​മ്പ്യ​ന്മാ​രാ​യെ​ത്തി​യ ഉ​സ്ബെ​കി​സ്താ​ൻ മി​ക​ച്ച നി​ര​യു​മാ​യാ​ണ് ഖ​ത്ത​റി​ൽ ക​ളി​ക്കു​ന്ന​ത്. ക​ളി​യു​ടെ 11ാം മി​നി​റ്റി​ൽ ജാ​സു​ർ​ബെ​ക് ജ​ലോ​ലി​ദി​നോ​വ് പെ​നാ​ൽ​റ്റി​യി​ലൂ​ടെ​യും 83ാം മി​നി​റ്റി​ൽ കോ​ഷി​മോ​വും സ്കോ​ർ ചെ​യ്ത് ഉ​സ്ബെ​കി​സ്താ​ന് മേ​ൽ​കൈ സ​മ്മാ​നി​ച്ചു. ഇ​തേ ഗ്രൂ​പ്പി​ലി​റ​ങ്ങി​യ കു​വൈ​ത്തി​നെ വി​യ​റ്റ്നാം 3-1ന് ​നും തോ​ൽ​പി​ച്ചു.

ഉ​സ്ബെ​കി​സ്താ​ൻ മ​ലേ​ഷ്യ മ​ത്സ​ര​ത്തി​ൽ​നി​ന്ന്

ഇ​ന്ന​ത്തെ മ​ത്സ​ര​ങ്ങ​ൾ

• 6.30pm ജോ​ർ​ഡ​ൻ x ഖ​ത്ത​ർ (ജാ​സിം ബി​ൻ ഹ​മ​ദ് സ്റ്റേ​ഡി​യം)

• 4.00pm ഇ​ന്തോ​നേ​ഷ്യ x ആ​സ്ട്രേ​ലി​യ (അ​ബ്ദു​ല്ല ബി​ൻ ഖ​ലീ​ഫ സ്റ്റേ​ഡി​യം)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FootballAsian CupQatar News
News Summary - AFC Under 23 asian cup
Next Story