കളി തോറ്റതിന് പിന്നാലെ അശ്ലീല ആംഗ്യം കാണിച്ചു; പാക് സ്ക്വാഷ് താരത്തിന്റെ നടപടി വിവാദത്തിൽ -VIDEO
text_fieldsഏഷ്യൻ ജൂനിയർ സ്ക്വാഷ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ തോറ്റതിന് പിന്നാലെ അശ്ലീല ആംഗ്യം കാണിച്ച പാകിസ്താൻ കൗമാരതാരത്തിന്റെ നടപടി വിവാദത്തിൽ. അണ്ടർ 17 താരം മെഹാവിഷ് അലിയുടെ നപടിയാണ് വിവാദത്തിലാണ്. റൗണ്ട് 16 മത്സരത്തിനിടെയായിരുന്നു സംഭവം.
ഹോങ്കോങ്ങിന്റെ ചുങ് വൈ.എല്ലിന് നേരെയാണ് അശ്ലീല ആംഗ്യം കാണിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ അതിവേഗം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇതിന് പിന്നാലെ വലിയ വിമർശനമാണ് പാക് താരത്തിന് നേരെ ഉയർന്നത്. ഇവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ആവശ്യമുയർന്നു.
മത്സരത്തിന് പിന്നാലെ കൈകൊടുക്കാനായി പാക് താരം മുന്നോട്ട് വന്നിരുന്നു. എന്നാൽ, ഈ സമയം ഹോങ്കോങ് താരം ആഘോഷത്തിലായിരുന്നു. ഉടൻ തന്നെ അവർ തിരിച്ചു വന്നുവെങ്കിലും കൈകൊടുക്കാൻ തയാറാവാതെ പാകിസ്താൻ താരം അശ്ലീല ആംഗ്യം കാണിച്ച് നടന്നു പോവുകയായിരുന്നു.
ഇതാദ്യമായല്ല ജൂനിയർ പാകിസ്താൻ താരങ്ങൾ വിവാദത്തിലാവുന്നത്. അണ്ടർ 16 ഡേവിസ് കപ്പിനിടെ പാക് താരങ്ങളുടെ നടപടിയും വിവാദത്തിൽ കലാശിച്ചിരുന്നു. ഇന്ത്യൻ താരത്തിന് പാക് താരം കൈകൊടുത്ത രീതിയാണ് അന്ന് വിവാദത്തിലായത്. അതേസമയം, സ്ക്വാഷ് ചാമ്പ്യൻഷിപ്പിൽ പാകിസ്താന്റെ ആധിപത്യം തുടരുകയാണ്. അവരുടെ അഞ്ച് താരങ്ങളാണ് ടൂർണമെന്റിൽ സെമി ഫൈനലിലെത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.