വിംബിൾഡൺ ടെന്നിസിന് തുടക്കം; മെദ്വദേവ് വീണു, സബലങ്ക മുന്നോട്ട്
text_fieldsലണ്ടൻ: റഷ്യൻ സൂപ്പർ താരം ഡാനിൽ മെദ്വദേവിന്റെ ഗ്രാൻഡ് സ്ലാം നിർഭാഗ്യം തുടരുന്നു. വിംബിൾഡൺ ടെന്നിസ് ടൂർണമെന്റ് ഉദ്ഘാടന ദിനത്തിൽ നടന്ന പുരുഷ സിംഗ്ൾസ് മത്സരത്തിൽ മെദ്വദേവ് തോറ്റു പുറത്തായി. നാല് സെറ്റ് നീണ്ട ഒന്നാം റൗണ്ട് പോരാട്ടത്തിൽ ഫ്രാൻസിന്റെ ബെഞ്ചമിൻ ബോൺസിയോടാണ് പരാജയപ്പെട്ടത്. സ്കോർ: 7-6(2), 3-6, 7-6(3), 6-2.
യു.എസിന്റെ ഫ്രാൻസസ് ടിയാഫോ 6-3, 6-4, 6-2ന് ഡെന്മാർക്കിന്റെ എൽമർ മോളറിനെ തോൽപിച്ചു മുന്നേറി. വനിതകളിൽ ബെലറൂസിന്റെ അരീന സബാലങ്ക 6-1, 7-5ന് കാനഡയുടെ കാഴ്സൺ ബ്രാൻസ്റ്റിനെ മടക്കി രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. അതേസമയം, തുനീസ്യക്കാരിയും രണ്ടുതവണ റണ്ണറപ്പുമായ ഒൻസ് ജാബിയർ മത്സരത്തിനിടെ പരിക്കേറ്റ് പിന്മാറി. ബൾഗേറിയയുടെ വിക്ടോറിയയോട് ടൊമോവോയോട് 7-6(5), 2-0ന് പിറകിൽനിൽക്കെയാണ് ജാബിയർ മടങ്ങിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.