Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightവിംബ്ൾഡൺ: സിന്നർ,...

വിംബ്ൾഡൺ: സിന്നർ, സ്വിയാറ്റക് മൂന്നാം റൗണ്ടിൽ

text_fields
bookmark_border
വിംബ്ൾഡൺ: സിന്നർ, സ്വിയാറ്റക് മൂന്നാം റൗണ്ടിൽ
cancel

ലണ്ടൻ: വിംബ്ൾഡൺ ടെന്നിസിൽ സൂപ്പർ താരങ്ങളായ യാനിക് സിന്നറും ഇഗ സ്വിയാറ്റക്കും മൂന്നാം റൗണ്ടിൽ കടന്നു. ലോക നമ്പറുകാരനായ ഇറ്റാലിയൻ താരം സിന്നർ പുരുഷ സിംഗ്ൾസ് രണ്ടാം റൗണ്ടിൽ ആസ്ട്രേലിയയുടെ അലക്സാണ്ടർ വുകിചിനെയാണ് തോൽപിച്ചത്. സ്കോർ: 6-1, 6-1, 6-3.

വനിതകളിൽ മുൻ ലോക ഒന്നാം നമ്പറുകാരി പോളണ്ടിന്റെ സ്വിയാറ്റക് 5-7, 6-2, 6-1ന് യു.എസിന്റെ കാറ്റി മക്നാലിയെയും മടക്കി. അതേസമയം, യു.എസിന്റെ മാഡിസൺ കീസും ജപ്പാന്റെ നാവോമി ഒസാകയും മൂന്നാം റൗണ്ടിൽ പുറത്തായി. വനിത സിംഗ്ൾസ് മത്സരത്തിൽ ജർമനിയുടെ ലോറ സീമണ്ട് 6-3, 6-3 സ്കോറിന് കീസിനെ വീഴ്ത്തിയപ്പോൾ റഷ്യൻ താരം അനസ്തേസ്യ പാവ്ലി‍യുടെ ചെങ്കോവയോട് 3-6, 6-4, 6-4ന് ഒസാക മുട്ടുമടക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wimbledonIga SwiatekJannik Sinner
News Summary - Wimbledon 2025: World no. 1 Sinner strolls into round three, Swiatek survives scare to advance
Next Story