Begin typing your search above and press return to search.
proflie-avatar
Login

ചിത്രകാരൻ കാണുന്നതിനു മുമ്പ് ചിത്രം എങ്ങനെയായിരുന്നു?

ചിത്രകാരൻ കാണുന്നതിനു  മുമ്പ് ചിത്രം  എങ്ങനെയായിരുന്നു?
cancel

തെരുവിലെ ബഹളങ്ങൾക്കിടയിൽ, ഏതെടുക്കുമെന്ന് മനസ്സിളക്കുന്ന നിറങ്ങൾക്കിടയിൽ, യൗവനം പിന്നിട്ടിട്ടില്ലാത്തൊരു തുണിക്കച്ചവടക്കാരൻ: ഓരോരുത്തരിലുമുള്ള ഇണക്കങ്ങൾചികഞ്ഞെടുക്കുമ്പോൾ അയാൾ, കാൻവാസിലേക്കും പാലറ്റിലേക്കും മാറി മാറി നോക്കുന്ന ചിത്രകാരനെപ്പോലെ! അയാൾ തെരഞ്ഞെടുക്കുന്നസാരിയിലോ ദുപ്പട്ടയിലോ തന്റെ ഉടലിനുള്ള ചേർച്ച മനക്കണ്ണാടിയിൽക്കണ്ട് വാങ്ങാൻ നിൽക്കുന്നവളുടെ മുഖം തുടുക്കും– വില പേശിപ്പേശി ചിലർ, ഇഷ്ടങ്ങളെ സ്വന്തമാക്കും; ചിലർ, കണ്ണു നിറച്ച്, വെറും കയ്യോടെ മടങ്ങും; വിൽക്കാത്ത ഉടയാടയെക്കുറിച്ചോർത്തല്ല, ചേരേണ്ടിടത്തു ചേരാതെ സൗന്ദര്യം അനാഥമായല്ലോ എന്ന വ്യഥയിൽ, അയാളുടെ മുഖം...

Your Subscription Supports Independent Journalism

View Plans

തെരുവിലെ ബഹളങ്ങൾക്കിടയിൽ,

ഏതെടുക്കുമെന്ന് മനസ്സിളക്കുന്ന

നിറങ്ങൾക്കിടയിൽ,

യൗവനം പിന്നിട്ടിട്ടില്ലാത്തൊരു

തുണിക്കച്ചവടക്കാരൻ:

ഓരോരുത്തരിലുമുള്ള ഇണക്കങ്ങൾ

ചികഞ്ഞെടുക്കുമ്പോൾ

അയാൾ,

കാൻവാസിലേക്കും പാലറ്റിലേക്കും

മാറി മാറി നോക്കുന്ന

ചിത്രകാരനെപ്പോലെ!

അയാൾ തെരഞ്ഞെടുക്കുന്ന

സാരിയിലോ ദുപ്പട്ടയിലോ

തന്റെ ഉടലിനുള്ള ചേർച്ച മനക്കണ്ണാടിയിൽക്കണ്ട്

വാങ്ങാൻ നിൽക്കുന്നവളുടെ മുഖം തുടുക്കും–

വില പേശിപ്പേശി ചിലർ,

ഇഷ്ടങ്ങളെ സ്വന്തമാക്കും;

ചിലർ, കണ്ണു നിറച്ച്,

വെറും കയ്യോടെ മടങ്ങും;

വിൽക്കാത്ത ഉടയാടയെക്കുറിച്ചോർത്തല്ല,

ചേരേണ്ടിടത്തു ചേരാതെ

സൗന്ദര്യം അനാഥമായല്ലോ

എന്ന വ്യഥയിൽ, അയാളുടെ മുഖം കറുക്കും –

2

അയാളുടെ ഭാര്യ,

അയാളെപ്പോലെത്തന്നെ

വിളറി മെലിഞ്ഞ ഒരുവൾ;

വിവാഹപൂർവകാലത്തെങ്ങോ

തറഞ്ഞുനിന്ന്, ചൂളയടുപ്പിൽ

മുന്നൂറു കൊല്ലം മുമ്പത്തെ രുചികൾ,

പാകം ചെയ്തുകൊണ്ടിരിയ്ക്കുന്നു;

വിശപ്പും ദാഹവുമറിയാതെ

ജോലിയിൽ മുഴുകുന്ന

അയാൾ,

പാതിയ്ക്കു വെച്ചുടയുന്ന ഏതെങ്കിലും ചിത്രത്തിന്റെ

പശ്ചാത്തലത്തിൽ അവളെക്കാണും;

തിരക്കിട്ട്, കണ്ണുകൾ കൂട്ടിമുട്ടും:

നെരിപ്പോടെന്നപോലെ

ചുട്ടുപൊള്ളിക്കുന്ന

പ്രണയത്തെക്കുറിച്ചു പറയാൻ അവളാഗ്രഹിക്കും;

അയാളോ,

അവളുടെ കൈപ്പുണ്യത്തിൽനിന്ന്

മുത്തശ്ശിമാരുടെ രുചികൾ പെറുക്കിയെടുത്ത്

ആനന്ദിയ്ക്കും;

ആനന്ദത്തിൽ നിന്നൊരു ചീള്

ചിലപ്പോൾ,

അവളുടെ കണ്ണിലേയ്ക്കും തെറിക്കും!

3

കൈയിൽനിന്നൊഴിയാത്ത

നിറങ്ങൾ,

അയാളുടെ കാഴ്‌ചയെ

ജ്വലിപ്പിയ്ക്കുന്നുണ്ട്:

എന്നാൽ,

അടുപ്പിനരികിലെ ഇരിപ്പു തുടരവേ,

അവൾ

പതുക്കെക്കല്ലിക്കാൻ തുടങ്ങുന്നതും

കുഞ്ഞിനോടുള്ള കരുതൽ,

ഏതോ ആഴത്തിൽനിന്നുറന്ന്

കണ്ണുകളിൽ

വീണ്ടും ജീവനൊഴുക്കുന്നതും

അയാൾ അറിയുന്നുണ്ടാവുമോ?

ഇല്ല:

ചന്ദ്രന് ഭൂമിയെക്കുറിച്ച്

അറിയാവുന്നതിലധികമൊന്നും

അയാൾ അവളെക്കുറിച്ചും

മനസ്സിലാക്കിയിട്ടില്ല!



News Summary - weekly literature poem