Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലോകത്തി​െൻറ 'ബേബി...

ലോകത്തി​െൻറ 'ബേബി ഫാക്​ടറി' ഇവിടെയാണ്​; മുടക്കേണ്ടത്​ 40-42 ലക്ഷം, ആവശ്യക്കാരിൽ ഏറെയും ചൈനക്കാർ

text_fields
bookmark_border
Baby Factory: This Country Sells Surrogate Babies to Childless
cancel

കീവ്​​: ലോകത്തി​െൻറ 'ബേബി ഫാക്​ടറി' എവിടെയാണെന്ന്​ ചോദിച്ചാൽ ഇപ്പോൾ ഒരു ഉത്തരമേയുള്ളൂ. അതാണ്​ ഉക്രെയിൻ. ലോകത്ത്​ ഏറ്റവുംകൂടുതൽ വാടക ഗർഭധാരണം നടക്കുന്ന നാടുകളിൽ ഒന്നായി ഉക്രെയിൻ മാറിയിട്ടുണ്ട്​. കുട്ടികൾ ഇല്ലാത്ത ദമ്പതികൾക്ക്​ ഇവിടെ വന്നാൽ വാടകഗർഭധാരണത്തിലൂടെ ഒരു കുഞ്ഞിക്കാലെന്ന ആഗ്രഹം സഫലമാക്കാം. വാടക ഗർഭധാരണം നിരോധിക്കപ്പെടാത്ത ചുരുക്കം രാജ്യങ്ങളിൽ ഒന്നാണ്​ ഉക്രെയിൻ. ഇന്ത്യയും മലേഷ്യയുമൊക്കെ വിദേശികൾക്കുവേണ്ടിയുള്ള വാടക ഗർഭധാരണം നേരത്തേ നിയമംമൂലം നിരോധിച്ചിരുന്നു.


പ്രതിവർഷം 2,500-3,000 കുട്ടികൾ വിദേശ മാതാപിതാക്കൾക്കായി ഉക്രെയിനിൽ വാടകഗർഭധാരണംവഴി ജനിക്കുന്നുണ്ട്​. ഉപഭോക്താക്കളിൽ മൂന്നിലൊന്നും ചൈനക്കാരാണെന്നും എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നു. ആഗോള വാണിജ്യ വാടകഗർഭധാരണ വിപണിക്ക്​ ഇപ്പോൾ അഞ്ച് ബില്യൺ യൂറോയുടെ മൂല്യമുണ്ടെന്നാണ്​ സാമ്പത്തിക വിദഗ്​ധർ കണക്കുകൂട്ടുന്നത്​.

വാടകഗർഭധാരണ ചിലവ്​

കുട്ടിയെ ആവശ്യമുള്ളവർ വിവാഹിതരായ ഭിന്നലിംഗ ദമ്പതികളായിരിക്കണമെന്നും അവരുടെ വന്ധ്യതാ രോഗനിർണയത്തി​െൻറ തെളിവ് ഉണ്ടായിരിക്കണമെന്നും ഉക്രെയിനിലെ നിയമത്തിൽ പറയുന്നു. ഒരു ഗർഭധാരണത്തി​െൻറ ശരാശരി ചിലവ്​ 25,000 (22 ലക്ഷം രൂപ) മുതൽ 70,000 യൂറോ (61 ലക്ഷം രൂപ) വരെയാണ്. കീവ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൗ രംഗത്തെ പ്രമുഖസ്​ഥാപനമായ ബയോടെക്സ്കോം 39,900 യൂറോ ആണ് വാടകഗർഭധാരണത്തിന്​​ ഈടാക്കുന്നത്​. രണ്ട്​ പ്രാവശ്യത്തെ ചിലവ്​ 49,900 യൂറോയാണ്​. ഈ വ്യവസായം ആയിരക്കണക്കിന് മാതാപിതാക്കൾക്ക് പ്രത്യാശ നൽകിയിട്ടുണ്ടെങ്കിലും നിരവധി തട്ടിപ്പുകളും അരങ്ങേറുന്നുണ്ട്​. പല വാടക അമ്മമാർക്കും വാഗ്​ദാനം ചെയ്യുന്ന പേമെൻറുകൾ ലഭിക്കാറില്ലെന്ന പരാതി വ്യാപകമാണ്​.

പലയിടങ്ങളിലും 'കന്നുകാലികളെപ്പോലെ'സ്ത്രീകളെ പ്രസവ വാർഡിൽ സൂക്ഷിക്കുന്നതായി ക്ലിനിക്കുകളിൽ എത്തിയ ദമ്പതിമാർ വെളി​െപ്പടുത്തിയിട്ടുണ്ട്​. വാടകഗർഭധാരണം അമ്മമാരിൽ ദീർഘകാലത്തേക്ക്​ ശാരീരികവും മാനസികവുമായ സ്വാധീനം ചെലുത്തുമെന്നും നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Baby FactorSurrogate Babies
Next Story