ദുബൈ: ദുബൈയിൽ കഴിഞ്ഞ വർഷം 1.59 ലക്ഷം ശസ്ത്രക്രിയകൾ നടന്നതായി റിപ്പോർട്ട്. ദുബൈ ഹെൽത്ത് അതോറിറ്റി പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. ഡി.എച്ച്.എക്ക് കീഴിൽ ദുബൈയിലെ ആരോഗ്യ മേഖലയിൽ 52 ആശുപത്രികളും 50000ത്തോളം ആരോഗ്യ പ്രവർത്തകരും ജോലി ചെയ്യുന്നു.
ഡോക്ടർമാർ, നഴ്സ്, ഡെന്‍റിസ്റ്റ്, ഫാർമസിസ്റ്റ്, ടെക്നീഷ്യന്മാർ എന്നിവർ ഇതിൽ ഉൾപ്പെടുന്നു. വിവിധ ആശുപത്രികളിലായി 6400ഓളം പേർക്ക് ഒരേസമയം കിടത്തിചികിത്സ സൗകര്യമുണ്ട്. ദുബൈയിലെ ആരോഗ്യ മേഖലയുടെ കുതിപ്പാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നതെന്ന് ഡി.എച്ച്.എ ഡേറ്റ അനാലിസിസ് ഡിപ്പാർട്മെന്റ് ഡയറക്ടർ ഖാലിസ് അൽ ജല്ലഫ് പറഞ്ഞു.
ഡി.എച്ച്.എയുടെ സുതാര്യതയാണ് ഇത് വ്യക്തമാക്കുന്നത്. പ്രാദേശിക, അന്തർദേശീയ തലത്തിലെ സഹകരണവും ദുബൈയുടെ ആരോഗ്യ മേഖലയെ സഹായിക്കുന്നു. ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യാൻ ഈ കണക്കുകൾ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.