ന്യൂനപക്ഷ വിദ്യാർഥി സ്‌കോളർഷിപ്​: മുഖ്യമന്ത്രിക്കെതിരെ കാന്തപുരം വിഭാഗം

കോഴിക്കോട്​: പിന്നാക്ക ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്​ സംബന്ധിച്ച മുഖ്യമന്ത്രി പിണറായി വിജയ​ൻെറ പ്രതികരണത്തോട്​ എതിർപ്പുമായി കാന്തപുരം എ.പി വിഭാഗം. എസ്​.വൈ.എസ്​ സംസ്​ഥാന ജനറൽ സെക്രട്ടറിയും കാന്തപുരം എ.പി. അബൂബക്കർ മുസലിയാരുടെ മകനുമായ ഡോ. എ.പി. അബ്​ദുൽ ഹക്കീം അസ്​ഹരിയുടെ ഫേസ്​ബുക്ക്​​ പോസ്​റ്റിലാണ്​ വിമർശനം. പാലോളി കമ്മിറ്റി റിപ്പോർട്ടിനെ എൽ.ഡി.എഫും സർക്കാറും തള്ളിക്കളഞ്ഞോ എന്ന്​ വ്യക്​തമാക്കണമെന്ന്​ കുറിപ്പിൽ ആവശ്യപ്പെടുന്നു.

നിയമപരമായ നിരവധി പഴുതുകളും വ്യാഖ്യാന സാധ്യതകളും ഉള്ള വിധിയെ ഇത്രയും ലാഘവത്തോടെയും ധിറുതിയോടെയും സമീപിച്ച രീതി ശരിയല്ല. വിഷയത്തിൽ പങ്കാളികളായ വിവിധ വിഭാഗങ്ങളുമായി വിശാലമായ കൂടിയാലോചന നടത്തിയശേഷമേ അന്തിമ തീരുമാനം എടുക്കൂ എന്നാണ് മുഖ്യമന്ത്രി തുടക്കത്തിൽ പറഞ്ഞത്. അതുണ്ടായില്ലെന്നത് ഖേദകരമാണെന്നും കുറിപ്പിൽ എ.പി. അബ്​ദുൽ ഹക്കീം അസ്​ഹരി പറയുന്നു.

അർഹതപ്പെട്ടവർക്ക് ആനുകൂല്യങ്ങൾ നൽകുക എന്നതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് അനർഹർക്ക് ആനുകൂല്യങ്ങൾ നൽകാതിരിക്കുക എന്നതും. അതുറപ്പ് വരുത്താത്തപക്ഷം സാമൂഹികമായ അനീതി സ്ഥാപനവത്കരിക്കപ്പെടുന്ന സാഹചര്യമുണ്ടാകും. കേരളത്തിലെ സാമൂഹിക വികസനത്തെ അത് മാരകമായി തടസ്സപ്പെടുത്തുമെന്നും അദ്ദേഹം പറയുന്നു.

ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം:

Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.