കൊയിലാണ്ടി: ഇൻകുബേറ്റർ വഴിയുള്ള മുട്ടവിരിയിക്കൽ നാട്ടിൽ ട്രെൻഡാകുന്നു. മുമ്പ് മിക്ക വീടുകളിലും കോഴികളെ വളർത്തിയിരുന്നെങ്കിലും പിന്നീട് പിന്നാക്കം പോയി.
ഇപ്പോൾ ഈ രംഗം തിരിച്ചുവരവിെൻറ പാതയിലാണ്. കോഴിവളർത്തലിൽ കൂടുതൽ മുട്ട ലക്ഷ്യമായതോടെ സങ്കരവർഗ കോഴികൾ കൂടി. പൊരുത്തു വെക്കാൻ പ്രയാസം നേരിട്ടു. ഇതോടെയാണ് കൃത്രിമ മാർഗത്തിലൂടെ മുട്ട വിരിയിപ്പിക്കൽ സംവിധാനത്തിലേക്കു നീങ്ങിയത്.
സ്കൂൾ വിദ്യാർഥികളാണ് ഈ രീതിയിൽ മുട്ട വിരിയിപ്പിക്കുന്നതിൽ മുന്നിൽ. കോവിഡ് കാലത്തെ വിരസത ഒഴിവാക്കാൻ ഇക്കാര്യത്തിൽ രക്ഷിതാക്കളും കുട്ടികൾക്ക് പ്രോത്സാഹനം നൽകുന്നു. ,, അഡാപ്റ്റർ, ഫാൻ, ഹാർഡ് ബോർഡ് പെട്ടി, 40 വാട്സിെൻറ ഫിലമെൻറ് ബൾബ് എന്നിവയുണ്ടെങ്കിൽ ഇൻകുബേറ്റർ നിർമിക്കാം.
500 രൂപയോളം മാത്രമേ ചെലവുള്ളു. നാടൻ കോഴികളുടെ മുട്ടകൾ വിരിയിപ്പിക്കലാണ് ട്രെൻഡ്. കുറച്ചു മുമ്പ് കരിങ്കോഴി വളർത്തലിലായിരുന്നു ഭ്രമം.
ഇൻകുബേറ്റർ വഴി വിരിയിച്ച കുഞ്ഞുങ്ങളെ ബ്രൂഡറിലേക്കു മാറ്റി രണ്ടാഴ്ചയോളം ചൂടു നൽകും. ഹാർഡ് ബോർഡ് ബോക്സും 25 വാട്സിെൻറ ബൾബും ഉപയോഗിച്ച് ബ്രൂഡർ സെറ്റ് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.