നെ​ല്ല് സം​ഭ​ര​ണം സു​ഗ​മ​മാ​ക്ക​ൽ; സം​വി​ധാ​നം ഒ​രു​ക്കി​യെ​ന്ന് സ​പ്ലൈ​കോ, ചൂ​ഷ​ണ​ത്തി​ന് കു​റ​വി​ല്ലെ​ന്ന് കർഷ​കർ

പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ നെ​ല്ല് സം​ഭ​ര​ണം സു​ഗ​മ​വും കാ​ര്യ​ക്ഷ​മ​വു​മാ​ക്കാ​ൻ സം​വി​ധാ​നം ഒ​രു​ക്കി​യെ​ന്ന് സ​പ്ലൈ​കോ. 15 പാ​ഡി പ്രൊ​ക്വ​യ​ർ​മെ​ന്‍റ് അ​സി​സ്റ്റ​ന്‍റു​മാ​രെ അ​ധി​ക​മാ​യി നി​യ​മി​ച്ചു.

കൊ​യ്ത്ത് ക​ഴി​ഞ്ഞ് സൂ​ക്ഷി​ച്ചു​വെ​ച്ച നെ​ല്ല് ചാ​ക്കെ​ണ്ണി സ്ലി​പ്പ് കൊ​ടു​ക്കാ​നാ​യി പ​ഞ്ചാ​യ​ത്തു​ത​ല​ത്തി​ൽ ഫീ​ൽ​ഡ് സ്റ്റാ​ഫു​ക​ളു​ടെ ടീം ​രൂ​പ​വ​ത്ക​രി​ച്ച് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യെ​ന്നും ആ​ദ്യ​ഘ​ട്ടമെന്ന നി​ല​യി​ൽ ആ​ല​ത്തൂ​ർ, കാ​വ​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ൽ ടീം ​സ്ലി​പ്പ് ന​ൽ​കി​യെ​ന്നും സ​പ്ലൈ​കോ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ എ​രി​മ​യൂ​ർ, പു​തു​ക്കോ​ട്, ക​ണ്ണ​മ്പ്ര, കി​ഴ​ക്ക​ഞ്ചേ​രി, വ​ണ്ടാ​ഴി, മേ​ലാ​ർ​കോ​ട് പ​ഞ്ചാ​യ​ത്തു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചും ടീം ​സ്ലി​പ്പ് വി​ത​ര​ണം ചെ​യ്യും. മ​റ്റു പ​ഞ്ചാ​യ​ത്തു​ക​ളി​ലും കൂ​ടു​ത​ൽ സ്റ്റാ​ഫി​നെ വി​ന്യ​സി​പ്പി​ച്ച് സം​ഭ​ര​ണം വേ​ഗ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്.

ജി​ല്ല​യി​ൽ തു​ട​ർ​ച്ച​യാ​യി മ​ഴ പെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​പ്ലൈ​കോ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ഇ​ട​ക്കി​ടെ​യു​ണ്ടാ​യ മ​ഴ നെ​ല്ലി​ന്‍റെ ഗു​ണ​നി​ല​വാ​ര​ത്തെ ബാ​ധി​ച്ചി​ട്ടു​ണ്ട്.

ഈ​ർ​പ്പ​ത്തി​ന്റെ​യും ക​ല​ർ​പ്പി​ന്റെ​യും പേ​രി​ൽ ക​ർ​ഷ​ക​രും മി​ല്ലു​കാ​രും ത​മ്മി​ൽ ത​ർ​ക്കം ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ ഗു​ണ​നി​ല​വാ​ര മാ​ന​ദ​ണ്ഡ​പ്ര​കാ​രം കി​ഴി​വ് തീ​രു​മാ​നി​ച്ച് ന​ൽ​കി​യി​ട്ടു​ണ്ട്.

ക​ർ​ഷ​ക​ർ​ക്ക് നേ​രി​ട്ടോ ഫോ​ൺ മു​ഖേ​ന​യോ പ​രാ​തി ഉ​ന്ന​യി​ക്കാ​ൻ സ​പ്ലൈ​കോ ഓ​ഫി​സി​ൽ സം​വി​ധാ​ന​മു​ണ്ട്. 0491 2528553 എ​ന്ന ഫോ​ൺ ന​മ്പ​രി​ൽ ക​ർ​ഷ​ക​ർ​ക്ക് ബ​ന്ധ​പ്പെ​ടാം.

ഇ​തി​ന​കം ജി​ല്ല​യി​ൽ​നി​ന്ന് 9482 മെ​ട്രി​ക് ട​ൺ നെ​ല്ല് സം​ഭ​രി​ച്ചു. 41 മി​ല്ലു​ക​ളാ​ണ് സം​ഭ​ര​ണം ന​ട​ത്തു​ന്ന​ത്. നി​ല​വി​ലു​ള്ള രീ​തി​യി​ൽ കി​ലോ​ക്ക് 28 രൂ​പ 20 പൈ​സ​യി​ൽ കു​റ​യാ​ത്ത സം​ഭ​ര​ണ വി​ല ന​ൽ​കു​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം അ​വ​സാ​നി​ച്ചാ​ൽ ഉ​ട​ൻ സം​ഭ​ര​ണ വി​ല നി​ശ്ച​യി​ച്ചു​ള്ള ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കു​മെ​ന്നും സ​പ്ലൈ​കോ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം സം​ഭ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​പ്ലൈ​കോ​യും കൃ​ഷി​വ​കു​പ്പും മി​ല്ലു​കാ​രും ചേ൪​ന്ന് ചൂ​ഷ​ണം ചെ​യ്യു​ന്ന​താ​യി ക൪​ഷ​ക൪ പ​രാ​തി​പ്പെ​ടു​ന്നു.

ഒ​രു ക്വി​ന്‍റ​ൽ നെ​ല്ലി​ന് ചു​മ​ട്ടു​കൂ​ലി ഇ​ന​ത്തി​ൽ സ​പ്ലൈ​കോ ന​ൽ​കു​ന്ന​ത് 12 രൂ​പ​യാ​ണ്. എ​ന്നാ​ൽ ഒ​രു ക്വി​ന്‍റ​ൽ നെ​ല്ലി​ന് തൊ​ഴി​ലാ​ളി​ക​ൾ ചു​മ​ട്ടു​കൂ​ലി ഇ​ന​ത്തി​ൽ വാ​ങ്ങു​ന്ന​ത് 50 രൂ​പ​യാ​ണ്.

സ​പ്ലൈ​കോ ന​ൽ​കു​ന്ന 12 രൂ​പ കി​ഴി​ച്ച് ബാ​ക്കി തു​ക ക൪​ഷ​ക​രാ​ണ് വ​ഹി​ക്കു​ന്ന​ത്. നെ​ല്ലി​ന്‍റെ കൈ​കാ​ര്യ ചി​ല​വ് ഇ​ന​ത്തി​ൽ മി​ല്ലു​ട​മ​ക​ൾ​ക്ക് ന​ൽ​കു​ന്ന സം​ഖ്യ​യി​ൽ ചു​മ​ട്ടു​കൂ​ലി നേ​ര​ത്തെ കൊ​ടു​ത്തു​വ​ന്ന​താ​ണ്.

എ​ന്നാ​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മി​ല്ലു​ട​മ​ക​ളും ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളും ത൪​ക്കം പ​തി​വാ​യ​തോ​ടെ ചു​മ​ട്ടു​കൂ​ലി മി​ല്ലു​ട​മ​ക​ളി​ൽ​നി​ന്ന് വേ൪​പ്പെ​ടു​ത്തി ക൪​ഷ​ക​രു​ടെ മേ​ൽ അ​ടി​ച്ചേ​ൽ​പ്പി​ച്ചു. വി​ഷ​യ​ത്തി​ൽ ഹൈ​കോ​ട​തി​യി​ൽ കേ​സ് ന​ട​ക്കു​കയാ​ണ്.

നെ​ല്ല് ചാ​ക്കി​ലാ​ക്കാ​ൻ മി​ല്ലു​കാ​രാ​ണ് ക൪​ഷ​ക൪​ക്ക് ചാ​ക്ക് ന​ൽ​കേ​ണ്ട​ത്. ഇ​ത് പ​ലയി​ട​ത്തും പാ​ലി​ക്കാ​റി​ല്ല. ക൪​ഷ​ക​ൻ പ​ണം മു​ട​ക്കി ചാ​ക്ക് വാ​ങ്ങ​റാ​ണ് പ​തി​വ്. ഇ​തി​നെ​ല്ലാം മേ​ൽ​നോ​ട്ടം വ​ഹി​ക്കേ​ണ്ട സ​പ്ലൈ​കോ ഒ​രു ന​ട​പ​ടി​യും എ​ടു​ക്കാ​റി​ല്ല. കൊ​യ്ത നെ​ല്ല് ഉ​ട​ൻ കൊ​ണ്ടു​പോ​കാ​നാ​യി ഇ​വ​രു​ടെ ചൂഷ​ണ​ത്തി​ന് വി​ധേ​യ​രാ​കു​ന്ന​താ​യും ക൪​ഷ​ക൪ പ​രാ​തി​പ്പെ​ടു​ന്നു.

പരാതി അറിയിക്കാം -0491 2528553

ര​ണ്ടാം​വി​ള നെ​ല്‍കൃ​ഷി 15ന​കം ആ​രം​ഭി​ക്കും

പാ​ല​ക്കാ​ട്‌: ജി​ല്ല​യി​ല്‍ ഈ ​വ​ര്‍ഷ​ത്തെ ര​ണ്ടാം​വി​ള നെ​ല്‍കൃ​ഷി ഈ​മാ​സം 15ന​കം ആ​രം​ഭി​ക്കും. കാ​ര്‍ഷി​ക പ്ര​വ​ര്‍ത്ത​നം, ജ​ല​സേ​ച​ന ക്ര​മീ​ക​ര​ണം എ​ന്നി​വ സം​ബ​ന്ധി​ച്ച ആ​ലോ​ച​ന​ക്കാ​യി ക​ല​ക്ട​ര്‍ ഡോ. ​എ​സ്. ചി​ത്ര​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ഫെ​ബ്രു​വ​രി അ​വ​സാ​ന​വും, മാ​ര്‍ച്ച് ആ​ദ്യ​വാ​ര​ത്തോ​ടു​കൂ​ടി കൊ​യ്ത്ത് പൂ​ര്‍ത്തീ​ക​രി​ക്കു​ന്ന രീ​തി​യി​ല്‍ ക്ര​മീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം തീ​രു​മാ​നി​ച്ചു. സ​ബ് ക​ല​ക്ട​ര്‍, പ്രി​ന്‍സി​പ്പ​ല്‍ കൃ​ഷി ഓ​ഫി​സ​ര്‍, മ​ല​മ്പു​ഴ, ചി​റ്റൂ​ര്‍, കാ​ഞ്ഞി​ര​പ്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ലെ എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ര്‍മാ​ര്‍, ജോ​യ​ന്റ്‌ ഡ​യ​റ​ക്ട​ര്‍ (ജോ​യ​ന്റ് വാ​ട്ട​ര്‍ റെ​ഗു​ലേ​ഷ​ന്‍), കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Storage of rice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.