ഗ്രാമ്പൂ അമിതമായി കഴിച്ചാൽ ഉണ്ടാകുന്ന പാർശ്വഫലങ്ങൾ

നമ്മുടെയെല്ലാം അടുക്കളകളില്‍ സാധാരണയായി ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് ഗ്രാമ്പൂ. ഭക്ഷണത്തില്‍ സുഗന്ധത്തിനാണ് സാധാരണയായി ഗ്രാമ്പൂ ഉപയോഗിക്കുന്നത്. ഇതിന് ഔഷധ ഗുണങ്ങളുമുണ്ട്. ഗ്രാമ്പൂ പച്ചയായോ അതില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന എണ്ണയുടെ രൂപത്തിലോ കഴിക്കുന്നത് കൊണ്ട് നിരവധി പ്രയോജനങ്ങളുണ്ട്. എന്നിരുന്നാലും, ഈ സുഗന്ധവ്യഞ്ജനം ആവശ്യത്തിലധികം കഴിക്കുന്നത് ദോഷകരവുമാണ്.

ഗ്രാമ്പൂവില്‍ പ്രധാനപ്പെട്ട ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. നാരുകള്‍, വിറ്റാമിന്‍ കെ, മാംഗനീസ് എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. ഗ്രാമ്പൂവില്‍ കുറഞ്ഞ കലോറിയും ഉയര്‍ന്ന ഫൈബറും അടങ്ങിയിട്ടുള്ളതിനാൽ അത് നമ്മുടെ ശരീരഭാരം കൂടുന്നതിനെ തടയുന്നു. നാരുകള്‍ ദഹനത്തെ സഹായിക്കുന്നു. തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തിനും എല്ലുകളുടെ ബലത്തിനും സഹായിക്കുന്ന ഒരു അവശ്യ ധാതുവാണ് മാംഗനീസ്.



ഗ്രാമ്പൂവിന് ആന്റിമൈക്രോബയല്‍ ഗുണങ്ങളുണ്ട്. ഇത് അനാരോഗ്യകരമായ ബാക്ടീരിയകളുടെ വളര്‍ച്ച തടയാന്‍ സഹായിക്കുന്നു. അവ വായുടെ ആരോഗ്യത്തിന് സഹായകരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. . വായിൽ വേദന അനുഭവപ്പെടുന്ന ഭാഗത്ത് ഒരു ഗ്രാമ്പൂ മുഴുവനായി കുറച്ച് നേരം വെച്ചാൽ വേദന കുറയും.

ഗ്രാമ്പൂവിന്റെ പാര്‍ശ്വഫലങ്ങള്‍

അമിതമായി എന്ത് കഴിച്ചാലും അതിന്റെ ഗുണങ്ങള്‍ ഇല്ലാതാവുകയും ആരോഗ്യത്തിന് ദോഷകരമാവുകയും ചെയ്യും.



അമിത രക്തസ്രാവം

ഗ്രാമ്പൂവില്‍ യൂജെനോള്‍ എന്ന രാസവസ്തു അടങ്ങിയിട്ടുണ്ട്. ഇത് രക്തം കട്ടപിടിക്കുന്ന പ്രക്രിയയെ മന്ദഗതിയിലാക്കുന്നു. ഡോക്ടര്‍ നിര്‍ദേശിക്കുന്നതിലും കൂടുതല്‍ ഗ്രാമ്പൂ എണ്ണ കഴിക്കുന്നത് രക്തസ്രാവത്തിനോ കുടലിലെ രക്തസ്രാവത്തിനോ കാരണമാകും.



രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുന്നു

പ്രമേഹമുള്ളവര്‍ക്ക് ഗ്രാമ്പൂ ഫലപ്രദമാണ്, കാരണം ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും. എന്നിരുന്നാലും, ഗ്രാമ്പൂ അമിതമായി കഴിച്ചാല്‍ അത് ഇന്‍സുലിന്‍ നിലയെ തടസ്സപ്പെടുത്തുകയും ചെയ്യും.

Tags:    
News Summary - clove farming

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.