വിവിധ കാർഷിക പദ്ധതികൾക്കുള്ള അപേക്ഷ, മണ്ണ് പരിശോധന സംവിധാനം, കീടരോഗ നിയന്ത്രണ മാർഗനിർദേശങ്ങൾ, വിപണനം, കാർഷിക യന്ത്രങ്ങളുടെ സേവനം, കാലാവസ്ഥ മുന്നറിയിപ്പുകൾ തുടങ്ങി കർഷകരുടെ വിവിധ ആവശ്യങ്ങൾക്ക് ഏകജാലക സംവിധാനം എന്ന രീതിയിൽ ‘കതിർ’ മൊബൈൽ ആപ്പും വെബ് പോർട്ടലും നിലവിൽ വന്നിരിക്കയാണ്. കർഷകർക്ക് കൃഷിയിടത്തിൽ നിന്നുകൊണ്ടുതന്നെ വിവിധ സേവനങ്ങൾക്കായി സ്മാർട്ട് ഫോൺ ഉപയോഗിച്ച് ആവശ്യപ്പെടാമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
കതിര് ആപ് 3 ഘട്ടങ്ങളായാണ് പൂർണസജ്ജമാകുന്നത്. ചിങ്ങം ഒന്നിന് ആരംഭിച്ച ആദ്യ ഘട്ടത്തില്‍ കര്‍ഷകര്‍ക്ക് നല്കുന്ന സേവനങ്ങള്‍ ഇവയാണ്.
കര്‍ഷകരുടെ വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിൽ ഓരോ കര്‍ഷകന്റെയും വിള അടിസ്ഥാനപ്പെടുത്തി പ്രാദേശികമായ കാലാവസ്ഥാ നിർദേശങ്ങളും മുൻകൂട്ടിയുള്ള രോഗ കീട നിയന്ത്രണ മാർഗങ്ങളും നിർദേശിക്കുന്നു. കൃഷിയിടത്തിലെ മണ്ണിന്റെ നിലവിലെ പോഷകനില സംബന്ധിച്ച വിവരങ്ങള്‍ കര്ഷകന് നല്കുന്നു.
കര്ഷകന് സ്വയം മണ്ണ് സാമ്പിള്‍ ശേഖരിക്കുവാനും സാമ്പിള്‍ വിവരങ്ങള്‍ പോര്‍ട്ടലിലേക്ക് നല്കുവാനും സാധിക്കും. ആവശ്യമെങ്കില്‍ മണ്ണ് സാമ്പിൾ ശേഖരിക്കുന്നതിനായി കൃഷി ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്യാം.
കീടങ്ങളും രോഗങ്ങളും സംബന്ധിച്ച കര്‍ഷകരുടെ സംശയങ്ങള്‍ക്ക് ഉത്തരം നല്കുന്നു. കര്‍ഷകര്‍ക്ക് സ്വന്തമായി ഫീൽഡ് ചിത്രങ്ങള്‍ എടുത്ത് കൃഷി ഓഫിസര്‍ക്ക് അയക്കുന്നതിനുള്ള സംവിധാനങ്ങളും ഇതില്‍ ഒരുക്കിയിട്ടുണ്ട്.
കേരള സര്‍ക്കാറിന്റെ കാര്‍ഷിക പദ്ധതികളിലെ ആനുകൂല്യങ്ങള്‍ നേടുന്നതിനുള്ള ഒറ്റ ക്ലിക്ക് അപേക്ഷാ സംവിധാനം ആപ്പിലുണ്ട്. അടിസ്ഥാന വിവരശേഖരണത്തിൽ നൽകിയ വിളകളുടെ അടിസ്ഥാനത്തിലാണ് പദ്ധതി ആനുകൂല്യങ്ങൾക്കായി അപേക്ഷിക്കുവാനുള്ള സൗകര്യമുള്ളത്.
കൃഷിഭൂമി സംബന്ധിച്ച വിശദാംശങ്ങള്‍ കര്‍ഷകര്‍ക്ക് കതിര് പോര്‍ട്ടലില്‍നിന്ന് അനായാസം ലഭ്യമാകുന്നു. റവന്യൂ വകുപ്പിന്റെ കൈവശമുള്ള ഭൂമി സംബന്ധിച്ച രേഖകളും സർവേ വകുപ്പിന്റെ ഭൂരേഖാ സംബന്ധിച്ച വിവരങ്ങളും സമന്വയിപ്പിച്ചുകൊണ്ട് കേന്ദ്രീകൃത വിവരശേഖരമായി കതിര് പോര്‍ട്ടലില്‍ ലഭ്യമാക്കുന്നതാണ്. കര്‍ഷകര്‍ വിവിധ പദ്ധതികള്‍ക്കായി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ഓരോ അപേക്ഷയോടൊപ്പവും ഭൂമി സംബന്ധിച്ച രേഖകള്‍ സമര്‍പ്പിക്കേണ്ടതില്ല. കൃഷിക്കാവശ്യമായ വിത്ത്, വളം തുടങ്ങിയ ഉൽപാദനോപാധികളുടെ ലഭ്യത, കാര്‍ഷിക യന്ത്രങ്ങളുടെയും മാനവ വിഭവശേഷിയുടെയും ലഭ്യത, സേവനങ്ങള്‍ പൂര്‍ണതോതില്‍ കര്‍ഷകരിലേക്കെത്തിക്കല്‍, വിപണി വിതരണ ശൃംഖലയുമായുള്ള സംയോജനം തുടങ്ങിയ സേവനങ്ങള്‍ രണ്ടാം ഘട്ടത്തിലും, വിള ഇൻഷുറന്‍സ്, പ്രകൃതിക്ഷോഭത്തിലെ വിളനാശത്തിനുള്ള നഷ്ടപരിഹാരം, ഗുണനിലവാരുള്ള കര്‍ഷകരുടെ ഉൽപന്നങ്ങള് വിപണനം നടത്തുന്നതിനുള്ള സംവിധാനം തുടങ്ങിയ സേവനങ്ങള്‍ മൂന്നാം ഘട്ടത്തിലും കതിര് പ്ലാറ്റ് ഫോമില്‍ ഉള്‍പ്പെടുത്തി കര്ഷകരിലേക്കെത്തിക്കുന്നതാണ്.
1. കതിർ ആപ് ഇൻസ്റ്റാൾ ചെയ്യുന്നതിനായി ആദ്യം QR കോഡ് സ്കാൻ ചെയ്ത് പ്ലേസ്റ്റോറിൽനിന്ന് ആപ് ഡൗൺലോഡ് ചെയ്യുക.
2. ആപ് ഓപൺ ചെയ്ത് രജിസ്റ്റർ ബട്ടൺ ക്ലിക്ക് ചെയ്ത് വ്യക്തിഗത വിവരങ്ങൾ നൽകുക.
3. മൊബൈൽ നമ്പർ യൂസർനെയിം ആയി നൽകി ഒ.ടി.പി ഉപയോഗിച്ച് ആപ്പിൽ ലോഗിൻ ചെയ്യാം.
4. പ്രൊഫൈൽ പേജിൽ വിവരങ്ങൾ ഒന്നുകൂടി പരിശോധിച്ച് സബ്മിറ്റ് നൽകേണ്ടതാണ്.
5. ഭൂമി സംബന്ധിച്ച വിവരങ്ങൾ ചേർത്തശേഷം ഭൂമിയുടെ ജിയോ ടാഗ് ചെയ്ത ഫോട്ടോ എടുത്ത് സബ്മിറ്റ് കൊടുക്കുക.
6. ഭൂമി സെലക്ട് ചെയ്തു വിളകൾ സംബന്ധിച്ച വിവരങ്ങൾ ഫോട്ടോ സഹിതം ( ജിയോ ടാഗ്ഡ് ) ചേർക്കുക.
7. ഇത്തരത്തിൽ പ്രാഥമിക വിവരങ്ങൾ ചേർത്തു കഴിഞ്ഞാൽ കർഷകന് വിവിധ സേവനങ്ങൾക്കും ആനുകൂല്യങ്ങൾക്കുമായി കതിർ ആപ് ഉപയോഗപ്പെടുത്താം.
കതിര് ആപ് കര്‍ഷകര്‍ക്ക് ഇപ്പോള്‍ പ്ലേസ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ചിങ്ങം ഒന്നുമുതല്‍ കതിര് ആപ്പിന്റെ ആദ്യഘട്ട സേവനങ്ങള്‍ കര്‍ഷകര്‍ക്ക് ലഭ്യമായി തുടങ്ങിയിട്ടുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.