ഉപ്പിലിട്ട കാന്താരി

പോഷകസമൃദ്ധമായ പച്ച മുളകിൽ നിന്ന് ധാരാളം മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കാവുന്നതാണ്. കൊളസ്ട്രോൾ കുറക്കാൻ കാന്താരി മുളക് പ്രയോജനപ്പെടുന്നതിനാൽ ഇത് ഉപയോഗിച്ച് ധാരാളം ഫുഡ് സപ്ലിമെന്‍റുകൾ ഉണ്ടാക്കാം. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഉപ്പിലിട്ട കാന്താരി.

ഉപ്പിലിട്ട കാന്താരി തയാറാക്കുന്നതെങ്ങനെ

കാന്താരി കഴുകി നല്ലപോലെ വൃത്തിയാക്കി തുണിയിൽ കിഴി കെട്ടി തിളച്ചവെള്ളത്തിൽ ഏകദേശം മൂന്ന് മിനിറ്റ് മുക്കിവയ്ക്കുക. ഉടനെതന്നെ തണുത്ത വെള്ളത്തിൽ മുക്കി തണുപ്പിക്കുക. ഒരു കിലോയ്ക്ക് 750 മില്ലി വെള്ളം തിളപ്പിച്ച് 250 മില്ലി വിനാഗിരിയും 80 ഗ്രാം ഉപ്പ് ചേർത്ത് ചൂടു വെള്ളത്തിൽ മുക്കിയെടുത്ത കാന്താരി ചേർക്കുക. ഭരണിയിലോ ചില്ലുപാത്രത്തിലോ സൂക്ഷിക്കുക.

മറ്റൊരു രീതിയിലും ഉപ്പിലിട്ട കാന്താരി തയാറാക്കാം

വിനാഗിരിയും ഉപ്പും വെള്ളത്തിൽ ചേർത്തു നന്നായി ഇളക്കി ചേർക്കുക. അതിലേക്കു കാന്താരി മുളക് ചേർക്കുക. ഇഞ്ചിയും വെളുത്തുള്ളിയും അരിഞ്ഞതും കറിവേപ്പിലയും കുരുമുളകും ഉലുവയും തുളസിയും ചേർക്കുക. നന്നായി ഇളക്കുക. കുറച്ചുസമയത്തിന് ശേഷം ഭരണിയിലോ ചില്ലു കുപ്പിയിലോ ഇട്ടു വെക്കുക.

പൂപ്പൽ പിടിക്കാതിരിക്കാൻ ഒന്നോ രണ്ടോ ദിവസം കൂടുമ്പോൾ ഇളക്കുക. രണ്ടാഴ്ചയാകുമ്പോഴേക്കും ഉപ്പിലിട്ട കാന്താരി തയാറാകും. 

Tags:    
News Summary - kanthari,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.