അങ്ങാടിപ്പുറം: പുലാമന്തോൾ ക്ഷീര സഹകരണ സംഘം ഏർപ്പെടുത്തിയ മികച്ച കുട്ടിക്കർഷകനുള്ള പുരസ്കാരം അങ്ങാടിപ്പുറം ചിരട്ടമലയിലെ പത്താം ക്ലാസ് വിദ്യാർഥി മുഹമ്മദ് മുൻഷിദിന്.
പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയാണ് പി. മുഹമ്മദ് മുൻഷിദ്. ചീരട്ടാമല എ.എൽ.പി സ്കൂളിൽ നടന്ന ചടങ്ങിൽ നജീബ് കാന്തപുരം എം.എൽ.എ അവാർഡ് സമ്മാനിച്ചു. ആട്, പശു, മുയൽ, താറാവ്, കോഴി, അലങ്കാരമത്സ്യങ്ങൾ എന്നിവ വളർത്തുകയും വിൽപന നടത്തുകയും ചെയ്യുന്നുണ്ട് ഈ മിടുക്കൻ. തക്കാളി, വെണ്ട, പടവലം, ചീര, വിവിധതരം മുളക് എന്നിവയെല്ലാം മുൻഷിദിന്റെ കൃഷിയിടത്തിലുണ്ട്. ചീരട്ടാമല മദ്റസക്ക് സമീപം താമസിക്കുന്ന പുലാശ്ശേരി അബ്ദുറഹിമാന്റെയും സെലീനയുടെയും മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.