പുൽപള്ളി: വയനാട്ടിലും മറുനാട്ടിലും പാഷൻഫ്രൂട്ട് കൃഷിയിൽ നേട്ടങ്ങൾ കൊയ്ത് പുൽപള്ളി കാപ്പിസെറ്റ് സ്വദേശി പഞ്ഞിക്കാലായിൽ ഫ്രാൻസിസ്. കഴിഞ്ഞ ഏഴുവർഷത്തോളമായി ഈ കൃഷിയിൽ സജീവമാണ് ഫ്രാൻസിസ്. കുറഞ്ഞ സ്ഥലമുള്ളവർക്കുപോലും ഈ കൃഷിയിൽനിന്ന് മികച്ച വരുമാനം ഉണ്ടാക്കാൻ കഴിയുമെന്ന് ഇദ്ദേഹം പറയുന്നു.
പ്രതിരോധശേഷി കൂടിയ കാവേരി ഇനമാണ് ഫ്രാൻസിസ് കൃഷിചെയ്യുന്നത്. ചെടി നട്ടുകഴിഞ്ഞാൽ എട്ടാംമാസം മുതൽ കായ്ച്ചുതുടങ്ങും. ഒരു വർഷത്തിൽ 10 തവണ വരെ വിളവെടുക്കാൻ സാധിക്കും. മാർക്കറ്റിൽ ശരാശരി 60 രൂപ തോതിലാണ് ഒരു കിലോ പാഷൻഫ്രൂട്ട് വിൽക്കുന്നത്. ഈർപ്പമില്ലാത്ത മണ്ണാണ് ഈ കൃഷിക്ക് അനുയോജ്യം. ഒരേക്കർ സ്ഥലത്ത് 500ഓളം ചെടികൾ നട്ടുവളർത്താൻ സാധിക്കും. നല്ല പന്തൽ ഒരുക്കിക്കൊടുത്താൽ കാര്യമായ വളപ്രയോഗമൊന്നുമില്ലാതെ നല്ല വിളവ് ലഭിക്കും.
ജലസേചന സൗകര്യവും ഉറപ്പുവരുത്തണം. കർണാടകയിലും ഇദ്ദേഹത്തിന്റെ പാഷൻഫ്രൂട്ട് തോട്ടങ്ങളുണ്ട്. തൈ വിൽപനയും ഇദ്ദേഹം നടത്തുന്നുണ്ട്. തുടക്കത്തിൽ ചെറിയ പ്രദേശത്ത് ആരംഭിച്ച കൃഷി പിന്നീട് അമ്പതേക്കർ സ്ഥലത്തേക്ക് വ്യാപിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.