കൊടുമൺ: കാർഷിക വിളകളുടെ ഉൽപാദനത്തിലും വിപണനത്തിലും പുതിയ മാതൃകകൾ സൃഷ്ടിച്ച കൊടുമൺ ഗ്രാമ പഞ്ചായത്ത് വിത്തുൽപാദനത്തിലും സ്വയം പര്യാപ്തത ൈകവിക്കാനൊരുങ്ങുന്നു. പഞ്ചായത്തിലെ കൃഷിക്കാർക്കാവശ്യമായ വിത്തും, തൈകളും സ്വന്തമായി ഉല്പാദിപ്പിക്കുന്നതിനുള്ള പരിശ്രമം തുടങ്ങിക്കഴിഞ്ഞു.
പയർ, പാവൽ, പടവലം, വഴുതന, വെണ്ട, മുളക് തുടങ്ങിയ പച്ചക്കറി തൈകളും, പാഷൻ ഫ്രൂട്ട് , പപ്പായ തുടങ്ങിയ പഴവർഗങ്ങളുടെയും തൈകൾ കൃഷിഭവനിൽ തയ്യാറാക്കി കർഷകർക്ക് സൗജന്യമായും നിയന്ത്രിതവിലയ്ക്കും നൽകി തുടങ്ങി. ഇതിനകം ഒരു ലക്ഷം തൈകൾ ഉൽപ്പാദിപ്പിച്ചു. അതിൽ 40,000 തൈകൾ കൊടുമണ്ണിൽ മാത്രമായി വിതരണം ചെയ്തു. ബാക്കിയുള്ളത് ഏഴംകുളം, ഏറത്ത് പഞ്ചായത്തുകൾക്കായി നൽകി.
പറക്കോട് ബ്ലോക്ക് പഞ്ചായത്തിെൻറ സ്കീമിൽ ഉൾപ്പെടുത്തി 10 ലക്ഷം തൈകൾ ഉൽപ്പദിപ്പിക്കുന്നതിനുള്ള പ്രാഥമിക പ്രവർത്തനങ്ങൾ നടന്നു വരുന്നു. ബ്ലോക്ക് പരിധിയിലെ നാല് പഞ്ചായത്തുകൾക്കാവശ്യമായ വിത്തുകളും തൈകളും കൊടുമണ്ണിൽ നിന്നും ബാക്കി ഏനാദിമംഗലം കൃഷി ഭവനിൽ നിന്നും വിതരണം ചെയ്യുന്ന പദ്ധതിയാണിത്. മുമ്പ് കൃഷിവകുപ്പ് സ്വകാര്യ ഏജൻസികളിൽ നിന്നാണ് വാങ്ങിയാണ് നടീൽ വസ്തുക്കൾ വിതരണം ചെയ്തിരുന്നത്.
കൃഷി ഭവനിൽ തന്നെ ഉൽപാദനം ആരംഭിച്ചതോടെ തൊഴിലാളികൾക്ക് സ്ഥിര വരുമാനമായി. എണ്ണായിരം രൂപ മുതൽ പതിനയ്യായിരം വരെ മാസം കൂലി ലഭിക്കുന്നവരാണ് വിത്തുകൾ തയാറാക്കുന്ന കർമസേനാംഗങ്ങൾ. 11 അംഗ സേനയിലെ ഒമ്പതു പേർ സ്ത്രീകളും രണ്ട് പേർ പുരുഷൻമാരുമാണ്. സംസ്ഥാന വിത്തുൽപാദന കോർപ്പറേഷനുമായി ചേർന്ന് നെൽ വിത്ത് ഉൽപ്പാദിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.