തിരുവനന്തപുരം: ബജറ്റിൽ പ്രഖ്യാപിച്ച 20,000 കോടി രൂപയുടെ രണ്ടാംകോവിഡ് ഉത്തേജക പാക്കേജിന് ആവശ്യമായ പണം കമ്മി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ ഗ്രാൻറ്, ധനകാര്യ കമീഷൻ നൽകുന്ന തുക, വായ്പ എന്നിവയിലൂടെ കണ്ടെത്തുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കോവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്നതിൽ ഉറച്ചുനിൽക്കും. വാക്സിൻ വാങ്ങാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വാക്സിൻ ചലഞ്ചിലൂടെ ലഭിക്കുന്ന പണത്തിന് പുറമെ എത്ര പണം ആവശ്യമായി വന്നാലും നൽകുമെന്നും അദ്ദേഹം ബജറ്റവതരണ ശേഷം വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കോവിഡ്മൂലം ഉപജീവനം പ്രതിസന്ധിയിലായവർക്ക് നേരിട്ട് പണം കൈയിലെത്തിക്കുന്നതിന് മാറ്റിവെച്ച 8900 കോടി രൂപ വിവിധ സ്കീമുകൾ വഴി എത്തിക്കും. ഇൗ തുക വ്യക്തികളുടെ അക്കൗണ്ടിലേക്ക് നേരിട്ട് നൽകില്ല. സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണത്തിന് പ്രതിമാസം ഏകദേശം 400 കോടി രൂപ ആവശ്യമാണ്. സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം എത്രകാലത്തേക്ക് വേണമെന്നത് സർക്കാറാണ് തീരുമാനിക്കേണ്ടത്. എങ്കിലും അതിനാവശ്യമായ പണം ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്.
നികുതി ഏർപ്പെടുത്തേണ്ട അവസ്ഥയുണ്ടെങ്കിലും ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഒഴിവാക്കിയത്. സാഹചര്യം മാറുേമ്പാൾ വേണ്ടത് ചെയ്യും. പണം അനാവശ്യമായി ചെലവഴിക്കുന്നത് ഒഴിവാക്കും. മുൻ ധനമന്ത്രി തോമസ് െഎസക് അവതരിപ്പിച്ച കഴിഞ്ഞ ബജറ്റിലെ എല്ലാ നിർദേശങ്ങളും നിലനിൽക്കും. അതിൽ കൂട്ടിച്ചേർക്കൽ മാത്രമാണ് ഇപ്പോൾ വരുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.