ആനവണ്ടിയെ കരകയറ്റാൻ ഇത്തവണ 1000 കോടി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയെ കടക്കെണിയിൽ നിന്നും കരകയറ്റാൻ 1000 കോടി ഇൗ വർഷത്തെ ബജറ്റിൽ അനുവദിച്ചത്. ഡിപ്പോകളുടെ ആധുനികവൽക്കരണവും ജീവനക്കാരുടെ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും തുക വകയിരുത്തിയിട്ടുണ്ട്. കെ.എസ്.ആർ.ടിയുടെ നേതൃത്വത്തിൽ ഈ വർഷം 50 പമ്പുകൾ കൂടി തുടങ്ങും.

കോവിഡുകാലത്ത് വലിയ ​പ്രതിസന്ധി അഭിമുഖീകരിച്ചതിനാലാണ് കെ.എസ്.ആർ.ടി.സി അധികസഹായം നൽകിയത്. കോവിഡ് പ്രതിസന്ധി കഴിഞ്ഞതിനാൽ കെ.എസ്.ആർ.ടി.സിയെ സ്വയംപര്യാപ്തമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു.

കെ.എസ്.ആർ.ടി.സിക്കായി കഴിഞ്ഞ ബജറ്റിലും തുക വകയിരുത്തിയിരുന്നു. കെ.എസ്.ആർ.ടി.സിയിൽ സമഗ്രമാറ്റം ലക്ഷ്യമിട്ട് സ്വിഫ്റ്റ് എന്ന കമ്പനിക്കും രൂപംനൽകിയിരുന്നു.

Tags:    
News Summary - State budget allocates Rs 1000 crore to KSRTC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.