തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിന് പുറത്തുകൂടി വിഭാവനം ചെയ്യുന്ന ഔട്ടർ റിംഗ് റോഡിനായുള്ള സ്ഥലമേറ്റെടുപ്പിന് 1000 കോടി രൂപ അനുവദിക്കുമെന്ന് ബജറ്റിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. സംസ്ഥാനത്ത് ഗതാഗതക്കുരുക്ക് കൂടുതലുള്ള സ്ഥലങ്ങൾ കണ്ടെത്തി ബൈപ്പാസുകൾ നിർമിക്കും. ഇത്തരത്തിലുള്ള ആറ് ബൈപ്പാസുകളാണ് നിർമിക്കുക.
പ്രളയം ബാധിച്ച് നശിച്ച പാലങ്ങളുടെ പുനർനിർമാണത്തിനായി 92 കോടി വകയിരുത്തി. റോഡുകൾക്കും പാലങ്ങൾക്കുമായി 1207 കോടി രൂപയാണ് നീക്കിവെക്കുക.
ജില്ലാ റോഡുകളുടെ വികസനത്തിനും പരിപാലനത്തിനും 62 കോടി രൂപ അനുവദിച്ചു. ഗതാഗതക്കുരുക്കുള്ള 20 ജംഗ്ഷനുകൾ കണ്ടെത്തി നവീകരിക്കും. പദ്ധതിക്കായി കിഫ്ബി ഫണ്ടിൽനിന്നും ധനസഹായമായി 200 കോടി വകയിരുത്തും.
അന്താരാഷ്ട്ര നിലവാരത്തിൽ സംസ്ഥാന പാതക്ക് സമീപം റെസ്റ്റ് സ്റ്റോപ്പ് സ്ഥാപിക്കാനുള്ള ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്മെന്റ് ഹോൾഡിങ് ലിമിറ്റഡിന്റെ പദ്ധതിക്ക് രണ്ട് കോടി രൂപ അനുവദിച്ചു. തിരുവനന്തപുരം - അങ്കമാലി എം.സി റോഡ് വികസനത്തിനും കൊല്ലം - ചെങ്കോട്ട റോഡിനുമായി കിഫ്ബിയിൽനിന്ന് 1500 കോടി അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.