ന്യുഡൽഹി: ജി.എസ്.ടി നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാറും സംസ്ഥാനങ്ങളും തമ്മിലുള്ള തർക്കം തുടരുന്നു. ഇന്ന് നടന്ന യോഗത്തിലും നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച് തീരുമാനമായില്ല. ഇക്കാര്യം ചർച്ച ചെയ്യാൻ ഒക്ടോബർ 12ന് വീണ്ടും യോഗം വിളിക്കും.
അതേസമയം, ജി.എസ്.ടി കോംപൻസേഷൻ സെസായി പിരിച്ച 20,000 കോടി സംസ്ഥാനങ്ങൾക്ക് കൈമാറുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. ജനുവരി ഒന്ന് മുതൽ അഞ്ച് കോടിയിൽ താഴെ വിറ്റുവരവുള്ള വ്യാപാരികൾ പ്രതിമാസം റിട്ടേൺ ഫയൽ ചെയ്യേണ്ടെന്നും ധനകാര്യ മന്ത്രാലയം ഉദ്യോഗസ്ഥൻ അറിയിച്ചു.
കോവിഡിെന തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മൂലം ജി.എസ്.ടി നഷ്ടപരിഹാരം നൽകാനാവില്ലെന്ന് ധനമന്ത്രി അറിയിച്ചിരുന്നു. പകരം സംസ്ഥാനങ്ങളുടെ കടമെടുക്കൽ പരിധി ഉയർത്തി നൽകിയിരുന്നു. റിസർവ് ബാങ്കിൽ നിന്നോ പൊതുവിപണിയിൽ നിന്നോ കടമെടുത്ത് കുറവ് നികത്താമെന്നാണ് സർക്കാർ പറഞ്ഞത്. എന്നാൽ, കേരളമുൾപ്പടെ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ നിർദേശം അംഗീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.