ന്യൂഡൽഹി: വീട്ടിലിരുന്ന് ജോലിചെയ്യുന്നതിെൻറ മടുപ്പും അലസതയും ഒഴിവാക്കുന്നതിനും ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനും വർക് ഫ്രം ഹോം അലവൻസ് അനുവദിച്ച് കമ്പനികൾ. ആഗോള ഭീമൻമാരായ 'ഗൂഗ്ൾ' ആണ് ആദ്യമായി വർക് ഫ്രം ഹോം അലവൻസ് ജീവനക്കാർക്ക് അനുവദിച്ചത്. എല്ലാ ജീവനക്കാർക്കും ഓഫിസ് ഫർണിച്ചറുകൾ വാങ്ങുന്നതിനായി ആയിരം ഡോളർ അനുവദിക്കുകയായിരുന്നു. ഇതിനുപിന്നാലെ നിരവധി ഇന്ത്യൻ സ്റ്റാർട്ട് അപ്പുകളും ജീവനക്കാർക്ക് വർക് ഫ്രം ഹോം അലവൻസ് അനുവദിച്ചു.
ജീവനക്കാരുടെ ഉൽപാദന ക്ഷമത വർധിപ്പിക്കാൻ അലവൻസ് ഉപകാരപ്പെടുമെന്നാണ് നിഗമനം. വൈഫൈ, ഇൻറർനെറ്റ് -യു.പി.എസ് സ്ഥാപിക്കൽ, ഔദ്യോഗിക ഫോൺ ചിലവുകൾ തുടങ്ങിയവ ഈ തുകയിൽ ഉൾപ്പെടും.
കോവിഡ് 19 നെ തുടർന്നായിരുന്ന കമ്പനികൾ ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിക്കുന്ന 'വർക് ഫ്രം ഹോം' സൗകര്യം ഏർെപ്പടുത്തിയത്. ജനുവരി മുതൽ മിക്ക കമ്പനികളും വർക് ഫ്രം ഹോം ഏർപ്പെടുത്തിയിരുന്നു. ഓഫിസിലിരുന്ന് ജോലി ചെയ്യുന്ന സൗകര്യം ലഭിച്ചില്ലെങ്കിലും കോവിഡ് മഹാമാരിയുടെ ഭീതിയിൽ വീട്ടിൽതന്നെയിരുന്ന് ജോലി ചെയ്യാൻ നിർബന്ധിതരായി. വൈദ്യൂതി മുടക്കം, ഇൻറർനെറ്റ് സൗകര്യം, കസേരയുടെ അസൗകര്യം തുടങ്ങിയവെയല്ലാം വീട്ടിലിരുന്ന് േജാലിചെയ്യുന്ന ജീവനക്കാരെ മടുപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.