കൊച്ചി: സ്വർണ വിലയിൽ വീണ്ടും വർധന. പവന് 80 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 36,800 രൂപയായി. 10 രൂപ വർധിച്ച് ഒരു ഗ്രം സ്വർണത്തിന്റെ വില 4,600 രൂപയായി.
കഴിഞ്ഞ ദിവസം ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലേക്ക് സ്വര്‍ണം എത്തിയിരുന്നു. ഇന്നലെ പവന് വില 200 രൂപ കുറഞ്ഞതിന് പിന്നാലെയാണ് ഇന്ന് നേരിയ വര്‍ധനവ് രേഖപ്പെടുത്തിയത്.
ചൊവ്വാഴ്ച പവന് 36,920 രൂപയിൽ എത്തിയതാണ് നവംബർ മാസത്തിലെ ഉയർന്ന നിരക്ക്.
സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര് എത്തുന്നത് വില ഉയരാന്‍ ഇടയാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.