സ്വർണവില വീണ്ടും കുറഞ്ഞു; പവന്‌ 38,000 രൂപ

കൊച്ചി: കേരളത്തിൽ സ്വർണവില വീണ്ടും കുറഞ്ഞു. ആഭരണ കേന്ദ്രങ്ങളിൽ പവന്‌ 240 രൂപ താഴ്‌ന്ന്‌ 38,000 രൂപയിലാണ്‌ ഇന്ന്‌ ഇടപാടുകൾക്ക്‌ തുടക്കം കുറിച്ചത്‌. ഗ്രാമിന്‌ 30 രൂപ കുറഞ്ഞ്‌ 4,750 രൂപയായി.

ചിങ്ങ മാസമായതിനാൽ വിവാഹ പാർട്ടികൾ ആഭരണ വിപണികളിൽ കൂടുതൽ താൽപര്യം കാണിക്കുന്നു, പൊടുന്നനെയുണ്ടായ വില ഇടിവ്‌ പലർക്കും നേട്ടമായി.

മാസാരംഭത്തിൽ പവന്‌ രേഖപ്പെടുത്തിയ സർവകാല റെക്കോർഡ്‌ വിലയായ 42,000 രൂപയിൽ നിന്ന്‌ ഇതിനകം 4,000 രൂപ ഇടിഞ്ഞു. അന്താരാഷ്‌ട്ര മാർക്കറ്റിൽ സ്വർണ വില ട്രോയ്‌ ഔൺസിന്‌ 1,934 ഡോളറാണ്. 

Tags:    
News Summary - Gold Price Decreased in kerala market 26/08/2020

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.