തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. ഇന്ന് ഗ്രാമിന് 60 രൂപയാണ് കുറഞ്ഞത്. പവന് 480 രൂപയും കുറഞ്ഞു.
ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ വില 35,000 രൂപയിലെത്തി. 4375 രൂപയാണ് ഗ്രാമിന്‍റെ വില. എട്ടുമാസത്തിനിടയിലെ താഴ്ന്ന നിലവാരത്തിലാണ് ഇന്നത്തെ സ്വർണവില. 2020 ജൂണ്‍ 10നാണ് 34,720 നിലവാരത്തില്‍ സ്വര്‍ണവിലയെത്തിയത്.
ഫെബ്രുവരി നാലിന് ഗ്രാമിന് 4,435 രൂപയായിരുന്നു നിരക്ക്. പവന് 35,480 രൂപയും. അന്താരാഷ്‌ട്ര സ്വർണവിലയിലും കുറവ് രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.