പോർട്ടലിലെ തകരാർ പരിഹരിക്കാനായില്ല; ആദായ നികുതി റി​േട്ടൺ സമർപ്പിക്കേണ്ട തീയതി വീണ്ടും നീട്ടിയേക്കും

ന്യൂഡൽഹി: ആദായ നികുതി റി​േട്ടൺ സമർപ്പിക്കേണ്ട തീയതി വീണ്ടും നീട്ടിയേക്കും. 2020-21 സാമ്പത്തിക വർഷത്തിലേക്കുള്ള ആദായ നികുതി റി​േട്ടൺ സമർപ്പിക്കേണ്ട അവസാന തീയതി സെപ്​റ്റംബർ 30 ആണ്​. ജൂലൈ 31നായിരുന്നു ആദായ നികുതി റി​േട്ടൺ സമർപ്പിക്കേണ്ടയിരുന്ന അവസാന തീയതി. പിന്നീട്​ ഇത്​ സെപ്​റ്റംബർ 30ലേക്ക്​ നീട്ടുകയായിരുന്നു.

ആദായ നികുതി വെബ്​സൈറ്റിലെ തകരാർ മൂലം നിരവധി പേർക്ക്​ കൃത്യസമയത്ത്​ റി​േട്ടൺ സമർപ്പിക്കാൻ സാധിച്ചിരുന്നില്ല. ഇതോടെയാണ്​ തീയതി വീണ്ടും നീട്ടാനുള്ള ചർച്ച ധനകാര്യമന്ത്രാലയത്തിൽ ആരംഭിച്ചത്​.

പ്രമുഖ ഐ.ടി കമ്പനിയായ ഇൻഫോസിസാണ്​ ആദായ നികുതി പോർട്ടൽ തയാറാക്കിയത്​. എന്നാൽ, പോർട്ടലിൽ വ്യാപകമായ തകരാറുകൾ കണ്ടെത്തുകയായിരുന്നു. തുടർന്ന്​ ധനകാര്യമന്ത്രാലയം നിരവധി തവണ ഇടപ്പെട്ടുവെങ്കിലും പ്രശ്​നപരിഹാരമായിരുന്നില്ല. കഴിഞ്ഞ ദിവസം ഇതുമായി ബന്ധ​െപട്ട്​ ഇൻഫോസിസിന്​ ധനകാര്യമന്ത്രാലയം അന്ത്യശാസനം നൽകിയിരുന്നു.  

Tags:    
News Summary - Income Tax Return: ITR Filing Deadline For FY21 Likely to be Extended Beyond September 30

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.