ഇന്ത്യയെ കടത്തിവെട്ടി ബംഗ്ലാദേശും; ആളോഹരി വരുമാനത്തിൽ ഇന്ത്യയെ മറികടക്കുമെന്ന്​ ഐ.എം.എഫ്​

ന്യൂഡൽഹി: ആളോഹരി വരുമാനത്തിൽ ഇന്ത്യയെ ബംഗ്ലാദേശ്​ മറിക്കടക്കുമെന്ന്​ അന്താരാഷ്​ട്ര നാണ്യനിധി. റിസർവ്​ ബാങ്ക്​ കണക്കുകൂട്ടിയതിലും മോശമാകും ഇക്കൊല്ലത്തെ വളർച്ചയെന്നും ഐ.എം.എഫ്​ പറയുന്നു.

ബംഗ്ലാദേശി​െൻറ ആളോഹരി വരുമാനം നാലുശതമാനം വർധിച്ച്​ 1888 ഡോളറാകും. ഇന്ത്യയുടേത്​ 10.5ശതമാനം കുറഞ്ഞ്​ 1877 ഡോളറിലേക്കും എത്തും. കഴിഞ്ഞ അഞ്ചുവർഷമായി ഇന്ത്യയുടെ ആളോഹരി വരുമാനത്തിൽ 3.2 ശതമാനം നിരക്ക്​ മാത്രം കൂടിയതും ബംഗ്ലാദേശി​േൻറത്​ 9.1 ശതമാനം നിരക്കിൽ ഉയർന്നതുമാണ്​ ഇതിന്​ കാരണം.


കോവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധിയിൽ രാജ്യത്തി​െൻറ സമ്പദ്​വളർച്ച ഇനിയും ചുരുങ്ങും. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യയുടെ ആളോഹരി വരുമാനം ബംഗ്ലാദേശി​െൻറ ആളോഹരി വരുമാനത്തേക്കാൾ മുകളിലായിരുന്നു. എന്നാൽ കയറ്റുമതി കുത്തനെ ഉയർത്തിയതോടെ രണ്ടു രാജ്യങ്ങളും തമ്മിലുള്ള വിടവ്​ കുറഞ്ഞുവന്നു. ഇൗ കാലയളവിൽ ഇന്ത്യയിൽ നിക്ഷേപവും സമ്പാദ്യവും മാന്ദ്യത്തിൽ തുടരു​േമ്പാൾ ബംഗ്ല​ാദേശിൽ അതിവേഗ വളർച്ചയുണ്ടായി.

ഐ.എം.എഫി​െൻറ പ്രവചനം ശരിയായാൽ ജി.ഡി.പിയിൽ പാകിസ്​താ​െൻറയും നേപ്പാളി​െൻറയും തൊട്ടുമുന്നി​െലത്തും. എന്നാൽ ഭൂട്ടാൻ, മാലിദ്വീപ്​, ബംഗ്ലാദേശ്​ തുടങ്ങിയവ ഇന്ത്യയുടെ മുന്നിലെത്തുകയും ചെയ്യും. ഇന്ത്യയുടെ തകർച്ചയുമായി താരതമ്യം ​ചെയ്യു​േമ്പാൾ നേപ്പാളിലെയും ഭൂട്ടാനിലെയും സമ്പദ്​വ്യസ്​ഥ വളരുമെന്നും റിപ്പോർട്ടിൽ പറയുന്നു.

2021- 22 വർഷത്തിൽ രാജ്യം 8.8 ശതമാനം വളർച്ച തോത്​ കൈവരിക്കുമെന്നും ഐ.എം.എഫ്​ പറഞ്ഞു. എന്നാൽ നടപ്പ്​ സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജി.ഡി.പി 10.3 ശതമാനം ഇടിയും. 9.5 ശതമാനം ഇടിയുമെന്നായിരുന്നു റിസർവ്​ ബാങ്കി​െൻറ പ്രവചനം. ലോകബാങ്ക്​ 9.6 ശതമാനം കുറയുമെന്നും പ്രവചിച്ചിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.