ന്യൂഡൽഹി: ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരത്തിൽ വൻ ഇടിവ്. രണ്ട് വർഷത്തിനിടയിലെ കുറഞ്ഞ നിരക്കിലേക്ക് വിദേശനാണ്യ കരുതൽ ശേഖരം എത്തി. ഒക്ടോബർ 21ന് അവസാനിച്ച ആഴ്ചയിൽ രാജ്യത്തിന്റെ കരുതൽ ശേഖരം 524.520 ബില്യൺ ഡോളറായി കുറഞ്ഞു. 3.85 ബില്യണിന്റെ കുറവാണ് രേഖപ്പെടുത്തിയത്.
ഒക്ടോബർ 14ന് അവസാനിച്ച ആഴ്ചയിൽ 528.367 ബില്യൺ ഡോളറായിരുന്നു വിദേശനാണ്യ കരുതൽ ശേഖരം. ഇന്ത്യയുടെ വിദേശ കറൻസി ആസ്തിയിലും കുറവ് വന്നിട്ടുണ്ട്. സ്വർണശേഖം 247 മില്യൺ യു.എസ് ഡോളർ കുറഞ്ഞ് 37.206 ബില്യൺ ഡോളറായി.
രൂപയുടെ മൂല്യത്തകർച്ച നേരിടാൻ ആർ.ബി.ഐ വിപണിയിൽ ഇടപെടുന്നത് വിദേശനാണ്യ കരുതൽശേഖരം ഇടിയുന്നതിന് കാരണമായിട്ടുണ്ട്. ഇറക്കുമതി ചെലവ് ഉയർന്നതും തിരിച്ചടിയായിട്ടുണ്ട്. കഴിഞ്ഞ ഏതാനം ആഴ്ചകളായി യു.എസ് ഡോളറിനെതിരെ കനത്ത തിരിച്ചടിയാണ് രൂപക്കുണ്ടാവുന്നത്. ലോകത്തിലെ പ്രധാനപ്പെട്ട കറൻസികൾക്കെതിരെയെല്ലാം യു.എസ് ഡോളർ ശക്തിപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.