പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞാൽ ബഹ്റൈനിലിൽ ഉള്ള പലരെയും അലട്ടുന്ന പ്രശ്നമാണ് എവിടെ ഉപരിപഠനം നടത്തണം എന്നത്. ബഹ്റൈനിൽ തന്നെ ഉപരിപഠനം നടത്താൻ ആഗ്രഹിക്കുന്നവരാണ് പലരും. അതിന് കാരണങ്ങൾ പലതാണ്. ചിലർക്ക് നാട്ടിൽ ലോക്കൽ ഗാർഡിയൻ ആയി ആരും ഉണ്ടാവില്ല. കൊറോണ കാലം കഴിഞ്ഞതിൽ പിന്നെ ഒരു അസുഖം വന്നാൽ കുട്ടികൾക്ക് ഗാർഡിയനായി ആരുമില്ലാത്ത സ്ഥലത്തേക്ക് മക്കളെ അയക്കാൻ പലർക്കും മടിയാണ്. മറ്റൊരു കാരണം, ഇവിടെ പഠിച്ചു വളർന്ന കുട്ടികൾക്ക് നാട്ടിലെ രീതികളുമായി പൊരുത്തപ്പെട്ടു പോകാൻ കഴിയുമോ എന്ന ആശങ്കയാണ്.
ഉപരിപഠനം ബഹ്റൈനിൽ തുടരാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് അവർക്കു ഇഷ്ടപ്പെട്ട വിഷയത്തിൽ ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനുമുള്ള അവസരങ്ങൾ ഇന്ന് ഇവിടെ ഏറെ ഉണ്ട്. പ്രത്യേകിച്ച് കോമേഴ്സ്, ബിസിനസ് സ്റ്റഡീസ്, ഹ്യുമാനിറ്റീസ്, ആർട്സ് മേഖലകളിൽ, ഓഫ് ലൈനായും, ഓൺലൈനായും കോഴ്സുകൾ നൽകുന്ന നല്ല യൂനിവേഴ്സിറ്റികളുണ്ട്. 12-ാം ക്ലാസ് പൂർത്തിയാക്കിയ ശേഷം വിദ്യാർഥികൾക്ക് ഈ സർവകലാശാലകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം.
പ്രവാസികളായ മാതാപിതാക്കളുടെ മക്കൾക്ക് വേണ്ടി ഭാരത സർക്കാർ സ്ഥാപനമായ ഇന്ദിര ഗാന്ധി നാഷനൽ ഓപൺ യൂനിവേഴ്സിറ്റി അഥവാ ഇഗ്നോ ബഹ്റൈനിൽ യൂനിഗ്രാഡ് എജുക്കേഷൻ സെൻററുമായി ചേർന്ന് വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. വിദ്യാർഥികൾക്ക് ഏറെ തൊഴിൽ സാധ്യതയുള്ള കോഴ്സുകളായ ബി.കോം, ബി.ബി.എ, ബി.സി.എ, ബി.എ തുടങ്ങി ഒട്ടനവധി കോഴ്സുകളിലേക്ക് അടുത്ത അധ്യയന വർഷത്തേക്കുള്ള പ്രവേശനം യൂനിഗ്രാഡിൽ ആരംഭിച്ചു കഴിഞ്ഞു. സെഗായയിൽ വിശാലമായ കാമ്പസുള്ള യൂനിഗ്രേഡിൽ ചേർന്ന് നൂറിലധികം വരുന്ന വിദ്യാർഥി വിദ്യാർഥിനികൾ ഇവിന്റെ കോഴ്സുകൾ പഠിക്കുന്നുണ്ട്. നാട്ടിലെ പോലെ നിലവാരമുള്ള ക്യാമ്പസ് അന്തരീക്ഷം, എക്സ്പീരിയൻസ് ആയ അധ്യാപകർ, പഠനത്തിനൊപ്പം, കലാ കായിക വ്യക്തിത്വ വികസനത്തിന് നൽകുന്ന പ്രാമുഖ്യം എന്നിവ വിദ്യാർത്ഥികളെ യൂനിഗ്രാഡിലേക്ക് ആകർഷിക്കുന്ന ഘടകങ്ങൾ ആണ്. ലോകമെമ്പാടുമുള്ള നിരവധി സർവകലാശാലകൾ ഓൺലൈൻ ഡിഗ്രി പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്നു. ഈ സർവ്വകലാശാലകൾ ബാച്ചിലേഴ്സ്, മാസ്റ്റേഴ്സ്, കൂടാതെ ഡോക്ടറൽ പ്രോഗ്രാമുകൾ ഉൾപ്പെടെയുള്ള കോഴ്സുകളും ബിരുദങ്ങളും പൂർണ്ണമായും ഓൺലൈനിൽ നടത്തി വരുന്നു. ഇത്തരം സ്ഥാപനങ്ങളുടെ വിശ്വാസ്യതയും അംഗീകാരവും അന്വേഷിച്ചു ബോധ്യപെട്ടതിന് ശേഷം കോഴ്സുകൾക്ക് ചേർക്കാവുന്നതാണ്. ഓൺലൈൻ ആയി പഠിക്കുമ്പോഴുള്ള ഒരു ബുദ്ധിമുട്ട് വിദ്യാർത്ഥികൾക്ക് സമപ്രായക്കാരുമായി ഇടപഴകാനുള്ള അവസരം കുറയും എന്നതാണ്. കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് അതും ആവശ്യം ആണല്ലോ.
കൊറോണ കാലത്തു വീട്ടിനകത്തു ഒറ്റപെട്ടു പോയ കുട്ടികൾ അനുഭവിച്ച മാനസിക പ്രശ്നങ്ങൾ നമ്മൾ കണ്ടതാണ്. എങ്കിലും പഠനത്തിനൊപ്പം ജോലി ചെയ്യുന്നവർക്കും, ക്ലാസുകൾക്കു വേണ്ടി സമയം ചിലവഴിക്കാൻ സാധിക്കാത്തവർക്കും, ഓൺലൈൻ കോഴ്സുകൾ വലിയൊരു ആശ്വാസം ആണ്. ഇപ്രകാരം ഓൺലൈൻ കോഴ്സുകളിൽ പ്രവേശനം നേടിയവർക്ക് പഠന സംബന്ധമായി വേണ്ട എല്ലാ മാർഗനിർദേശവും യൂനിഗ്രാഡ് നൽകുന്നു. യൂനിഗ്രാഡിൽ വിഖ്യാതമായ മണിപ്പാൽ, ജെയിൻ അടക്കമുള്ള വിവിധ ഇന്ത്യൻ യൂണിവേഴ്സിറ്റികളുടെയും വിദേശ യൂണിവേഴ്സിറ്റികളുടെയും ഓൺലൈൻ ബിരുദ, ബിരുദാനന്തര, ഡിപ്ലോമ, പി.ജി., പി.ജി. ഡിപ്ലോമ കോഴ്സുകൾ നടത്തിവരുന്നുണ്ട്. പരമ്പരാഗത അക്കാദമിക് ബിരുദങ്ങൾ കൂടാതെ, ഓൺലൈൻ പ്ലാറ്റ്ഫോമുകൾ പ്രോജക്ട് മാനേജ്മെന്റ്, കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് തുടങ്ങി വിവിധ മേഖലകളിൽ പ്രൊഫഷണൽ സർട്ടിഫിക്കേഷൻ പ്രോഗാമുകളും യൂനിഗ്രാഡിലും യൂനിഗ്രാഡിന്റെ സഹോദരസ്ഥാപനമായ കോറൽ സെന്ററിലുമായി നടത്തിവരുന്നുണ്ട്. ഈ പ്രോഗ്രാമും വിദ്യാർത്ഥികളെ അവരുടെ തൊഴിൽ സാധ്യതകളും തൊഴിൽ വിപണി മത്സരക്ഷമതയും വർദ്ധിപ്പിക്കാൻ കഴിയുന്ന പ്രായോഗിക വൈദഗ്ദ്ധ്യവും വ്യവസായ അംഗീകൃത സർട്ടിഫിക്കറ്റുകളും ഉള്ള വിദ്യാർത്ഥികളെ സജ്ജമാക്കുന്നതിന് രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ലോകമെമ്പാടും ശാഖകളുള്ള ജിടെക് കമ്പ്യൂട്ടർ എഡ്യൂക്കേഷൻസിന്റെ തൊഴിൽ സാധ്യത ഉറപ്പാക്കുന്ന ഇന്റർനാഷണൽ സർട്ടിഫിക്കേഷൻസ് ഉള്ള നിരവധി ഹ്രസ്വകാല കോഴ്സുകളും യൂനിഗ്രാഡിൽ ചേർന്ന് ചെയ്യാവുന്നതാണ്.
ജിടെക് ഗ്ലോബൽ ക്യാമ്പസ്സിലൂടെ ലോകത്തെവിടെയും ഉള്ള വിഖ്യാത യൂണിവേഴ്സിറ്റികളിലേക്ക് നേരിട്ട് അഡ്മിഷൻ ലഭിക്കാനും ആ രാജ്യങ്ങളിലേക്കുള്ള വിസ ലഭിക്കുന്നത് മുതൽ അവിടെ ചേർന്ന് ഹോസ്റ്റൽ അഡ്മിഷൻ വരെയുള്ള കാര്യങ്ങൾക്ക് യൂനിഗ്രാഡ് ജിടെകുമായി ചേർന്ന് വിദ്യാർത്ഥികളെ സഹായിക്കുന്നു. വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം തൊഴിൽ സാധ്യതയും വർധിപ്പിക്കുന്നതിനുവേണ്ടി അന്താരാഷ്ട്ര സ്ഥാപനങ്ങളായ എസിസിഎ, ടാലി, ഐ എ എ പി (UK) ക്വിക് ബുക്ക്, ജി.ടെക് എന്നിവരുമായി ചേർന്ന് വിവിധ അക്കൗണ്ടിംഗ്, പ്രോഗ്രാമിങ്, ഡിസൈനിങ് കോഴ്സുകളും യൂനിഗ്രാഡിൽ നടത്തപ്പെടുന്നു. വിശദ വിവരങ്ങൾക്കും ഉപരി പഠന സംബന്ധമായ സംശയ നിവാരണത്തിനായി യൂണിഗ്രാഡ് എഡ്യൂക്കേഷൻ സെന്ററുമായി ബന്ധപ്പെടാവുന്നതാണ്. (ഫോൺ 33537275 / 32332709)
ജെ.പി. മേനോൻ
ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ,
യൂനിഗ്രാഡ് എജുക്കേഷൻ സെൻറർ, ബഹ്റൈൻ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.