ന്യൂഡൽഹി: പൊറോട്ടക്ക് 18 ശതമാനം ജി.എസ്.ടി ചുമത്തണമെന്ന് ഉത്തരവ് കർണാടക അപ്ലേറ്റ് അതോറിറ്റി അഡ്വാൻസ് റൂളിങ് റദ്ദാക്കി. ഐ.ഡി ഫ്രഷ് ഫുഡ് ഇന്ത്യ എന്ന സ്ഥാപനമാണ് ഇതുമായി ബന്ധപ്പെട്ട് അതോറിറ്റിയെ സമീപിച്ചത്. ജുഡീഷ്യൽ മെമ്പർ ഡി.പി നാഗേന്ദ്ര കുമാർ, അക്കൗണ്ട് മെമ്പർ എം.എസ് ശ്രീകർ എന്നിവരടങ്ങുന്ന ബെഞ്ചിേൻറതാണ് ഉത്തരവ്.
വസ്തുതകളെ മറച്ചുവെച്ചാണ് മുൻ ഉത്തരവുണ്ടായതെന്ന് അതോറിറ്റി വ്യക്തമാക്കി. റെഡി ടു കുക്ക് പൊറോട്ടക്ക് ഏഴ് ദിവസം വരെ ആയുസുണ്ട്. അതിെൻറ ഫ്രെഷനസ് നില നിർത്താൻ മാത്രമാണ് റഫ്രിജറേറ്റർ ചെയ്യുന്നത്. അതിനാൽ 18 ശതമാനം ജി.എസ്.ടി ചുമത്താനാവില്ലെന്നാണ് അതോറിറ്റിയുടെ വിശദീകരണം.
സാധാരണ റൊട്ടിയിൽ നിന്നും വ്യത്യസ്തമാണ് പൊറോട്ടയെന്നും അതിനാൽ 18 ശതമാനം ജി.എസ്.ടി ചുമത്താമെന്നുമായിരുന്നു കർണാടക അതോറിറ്റി ഓഫ് അഡ്വാൻസ് റൂളിങ്ങിെൻറ ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.