തിരുവനന്തപുരം: തിരുവനന്തപുരത്തും കോഴിക്കോടും പൈതൃക പദ്ധതി നടപ്പാക്കാൻ സംസ്ഥാന ബജറ്റിൽ പ്രഖ്യാപനം. മുസിരിസ്, ആലപ്പുഴ, തലശേരി പൈതൃക പദ്ധതികൾക്ക് പുറമേയാണ് തിരുവനന്തപുരത്തും കോഴിക്കോടും പദ്ധതി നടപ്പാക്കുന്നത്.
പൈതൃക പദ്ധതിക്ക് ബജറ്റിൽ 40 കോടി അനുവദിച്ചു. തിരുവനന്തപുരത്തിനായി 10 കോടി അധികമായി അനുവദിച്ചു. ഇവിടേക്കുള്ള വിദ്യാർഥികളുടെ പഠനയാത്ര പ്രോത്സാഹിപ്പിക്കാൻ അഞ്ച് കോടി നൽകുമെന്നും ധനമന്ത്രി പറഞ്ഞു.
വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറിലേക്ക് പൈതൃക തീവണ്ടി സർവീസ് പുനരാരംഭിക്കും. പൈതൃക പദ്ധതിയുമായി സഹകരിക്കാനും ഭൂമി വിട്ടു നൽകാനും ടാറ്റാ കമ്പനി താൽപര്യം അറിയിച്ചിട്ടുണ്ടെന്നും ബജറ്റ് അവതരണത്തിൽ തോമസ് ഐസക് വ്യക്തമാക്കി.
വരുന്ന സാമ്പത്തിക വർഷം 8383 കിലോമീറ്റർ റോഡുകൾ പൂർത്തിയാക്കും. ഇതിൽ നാലിലൊന്ന് കിഫ്ബി - റീബിൽഡ് ഡിസൈൻഡ് റോഡുകളായിരിക്കും. 2021-22ൽ 10000 കോടി രൂപയുടെ പ്രവൃത്തികൾ പൂർത്തിയാകും. പദ്ധതിയിൽനിന്ന് 910 കോടി വകയിരുത്തുന്നു. നോൺ പ്ലാൻ ഇനത്തിൽ അറ്റകുറ്റപ്പണികൾക്കും പഴയ ബില്ലുകൾക്കും വേണ്ടി 1123 കോടി വകയിരുത്തി.
തോടുകളും പുഴകളും ജലാശയങ്ങളും ശുചീകരിക്കും, ആഴംകൂട്ടി സംരക്ഷിക്കും. ഒരുകോടി ഫലവൃക്ഷം വർഷം തോറും നടും, പച്ചത്തുരുത്തുകൾ വ്യാപിപ്പിക്കും. കോർപറേഷനുകളിലെ പ്രധാന കനാലുകൾ ശുചീകരിക്കാൻ പദ്ധതി. വനം സംരക്ഷിക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനും 200 കോടി
വനാതിർത്തികൾ ഡിജിറ്റലൈസ് ചെയ്ത് രേഖപ്പെടുത്താനും ബഫർസോൺ ശക്തിപ്പെടുത്താനൂം 52 കോടി, വന്യജീവി-മനുഷ്യ സംഘർഷ ലഘൂകരണത്തിന് കിഫ്ബിയിൽ നിന്ന 110 കോടി രൂപക്കു പുറമെ 22 കോടി.
ഉൾക്കാടുകളിൽ താമസിക്കുന്നവരെ പുനരധിവസിപ്പിക്കാൻ റീബിൽഡ് കേരളയിൽനിന്ന് പണം. ജൈവ വൈവിധ്യ സംരക്ഷണത്തിന് 14 കോടി, കുട്ടനാട് പാക്കേജിെൻറ ഭാഗമായി കായൽ ശുചീകരണ ജനകീയ കാമ്പയിന് 10 കോടി.
വെള്ളപ്പൊക്ക നിയന്ത്രണത്തിന് പമ്പ-അച്ചൻകോവിൽ നദികളിലെ ഒഴുക്ക് സുഗമമാക്കുന്നതിനും ലീഡിങ് ചാനലിന് ആഴം കൂട്ടുന്നതിനും തോട്ടപ്പള്ളി സ്പിൽവേ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികൾ അവസാനഘട്ടത്തിലാണ്. ഏസി കനാലിെൻറ രണ്ടും മൂന്നും റീച്ചുകളുടെ പ്രവർത്തനവും ഏറ്റെടുക്കും. ഇതടക്കം 200 കോടിയാണ് റീബിൽഡ് കേരളയിൽനിന്ന് പ്രതീക്ഷിക്കുന്നത്.
കുട്ടനാട് പദ്ധതികൾക്ക് ജലസേചന വകുപ്പിന് 39 കോടിയും കൃഷി വകുപ്പിെൻറ വിവിധ പദ്ധതികളിലായി 20 കോടി രൂപയുമുണ്ട്. താറാവ് ഹാച്ചറിക്ക് ഏഴു കോടി, താറാവ് കർഷകർക്ക് പകർച്ചവ്യാധി ഇൻഷുറൻസ്.
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സംസ്ഥാന ധനകാര്യ സ്ഥാപനങ്ങളുടെ കൗൺസിൽ രൂപവത്കരിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. സംരംഭകത്വ വികസനത്തിനുവേണ്ടിയുള്ള വായ്പകളുടെ ലക്ഷ്യം നിർവചിക്കുകയും പുരോഗതി അവലോകനം ചെയ്യുകയുമായിരിക്കും ഈ കൗൺസിലിെൻറ മുഖ്യ ചുമതല. കെ.എസ്.എഫ്.ഇ ചിട്ടികൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകും.
കേരള ഫിനാൻഷ്യൽ കോർപറേഷനെ കമ്പനിയായി പുനഃസംഘടിപ്പിക്കും. മടങ്ങിയെത്തിയ പ്രവാസികൾക്ക് പരിഗണന നൽകി 3000 ബിസിനസ് പ്രമോട്ടർമാരെ നിയമിക്കും. ഓൺലൈൻ അധിഷ്ഠിത നിവാസി ചിട്ടികൾ തുടങ്ങും. കുടിശ്ശിക നിവാരണ പദ്ധതി തുടരും.
കെ.എസ്.എഫ്.ഇയിൽ പ്രവാസി ചിട്ടിവഴി കിഫ്ബി ബോണ്ടുകളിലുള്ള നിക്ഷേപം 2021-22 സാമ്പത്തികവർഷം 1000 കോടി രൂപയായി ഉയരും. 2021-22 സംസ്ഥാന ഇൻഷുറൻസ് വകുപ്പിെൻറ പുനഃസംഘടനാ വർഷമായിരിക്കും. കുടുംബശ്രീ, സഹകരണസംഘങ്ങൾ, തൊഴിലുറപ്പ്, ക്ഷേമനിധികൾ തുടങ്ങിയ മേഖലകളിൽ ഇൻഷുറൻസ് പ്രവർത്തനം വ്യാപിപ്പിക്കും.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.