കൊച്ചി: സ്വർണവിലയിലെ ഇടിവും ചാഞ്ചാട്ടവും തുടരുന്നു. ശനിയാഴ്ച പവന് 440 രൂപയും ഗ്രാമിന് 55 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4270 രൂപയും പവന് 34,160 രൂപയുമായി ഒമ്പതുമാസത്തെ താഴ്ന്ന വിലയിലെത്തി. അന്താരാഷ്ട്ര വില 1720 ഡോളർവരെ താഴ്ന്നശേഷം 1932 ഡോളറിലാണിപ്പോൾ.
രൂപയുടെ മൂല്യം കൂടുതൽ ദുർബലമായി 73.90ലേക്കെത്തിയത് സ്വർണവില കൂടുതൽ കുറയാതിരിക്കാനുള്ള കാരണമായെന്ന് ചൂണ്ടിക്കാട്ടുന്നു. ഒരുകിലോഗ്രാം തങ്കക്കട്ടിക്ക് 47 ലക്ഷം രൂപയാണ് ബാങ്ക് നിരക്ക്.
2020 ജനുവരി ഒന്നിന് അന്താരാഷ്ട്ര സ്വർണവില 1519 ഡോളറും കേരളത്തിലെ സ്വർണവില പവന് 29,000 രൂപയുമായിരുന്നു. ഫെബ്രുവരി ഒന്നായതോടെ അന്താരാഷ്ട്ര വില 1582, കേരളത്തിലെ സ്വർണ വില പവന് 30,400 രൂപ എന്നിങ്ങനെയായി. മാർച്ച് ഒന്ന്- 1564, 31120, ഏപ്രിൽ ഒന്ന്- 1583, 31360, മേയ് ഒന്ന്- 1700, 34080, ജൂൺ ഒന്ന്- 1740, 34880, ജൂലൈ ഒന്ന്- 1770, 35840, ആഗസ്റ്റ് ഒന്ന്- 1974, 40160, സെപ്റ്റംബർ ഒന്ന്- 1971,37800, ഒക്ടോബർ ഒന്ന്- 1906, 37280, നവംബർ ഒന്ന്- 1878, 37680, ഡിസംബർ ഒന്ന്- 1784, 35920 എന്നിങ്ങനെയായിരുന്നു അന്താരാഷ്ട്ര സ്വർണവിലയും (ഡോളർ), കേരളത്തിലെ സ്വർണവിലയും(പവൻ).
മാർച്ച് അവസാനം തുടങ്ങിയ ലോക്ഡൗൺ ജൂലൈയിൽ അവസാനിക്കുമ്പോൾ വില വൻതോതിൽ ഉയർന്നു. വൻകിട കോർപറേറ്റുകളടക്കം സ്വർണത്തിൽ നിക്ഷേപം നടത്തിയതാണ് വില ഉയരാൻ കാരണമായത്. ആഗസ്റ്റ് ഏഴിനുശേഷമാണ് വില ഇടിഞ്ഞുതുടങ്ങിയത്. ചാഞ്ചാട്ടത്തിനുശേഷം വിലവർധിക്കാനാണ് സാധ്യതയെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ അഡ്വ. എസ്. അബ്ദുൽനാസർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.