കൊച്ചി: ഗ്രാമിന് 35 രൂപ കുറഞ്ഞതോടെ ചൊവ്വാഴ്ച സ്വർണം ഒമ്പത് മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ.
പവന് 280 രൂപ കുറഞ്ഞ് വില 33,320 രൂപയായി. 2020 ആഗസ്റ്റിൽ പവന് 42,000 രൂപയിൽ എത്തിയിടത്തു നിന്നാണ് ഈ തകർച്ച.
അന്താരാഷ്ട്ര തലത്തിൽ സ്പോട്ട് സ്വർണം ഔൺസിന് 1,681.81 ഡോളറായി. കഴിഞ്ഞ ജൂൺ അഞ്ചിന് ശേഷം തിങ്കളാഴ്ച ഏറ്റവും താഴ്ന്ന നിലയായ1,676.10 ഡോളറിലെത്തിയിരുന്നു.
അന്തർദേശീയ വിപണിയിൽ സ്വർണത്തിന് ഇനിയും വില താഴുമെന്ന് സൂചനയുണ്ട്. അങ്ങനെ സംഭവിച്ചാൽ ഇന്ത്യയിൽ പവന് 32,000 രൂപ വരെയായി കുറയാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.