ലു​ലു സൂ​പ്പ​ർ ഫ്രൈ​ഡേ ഡീ​ൽ പ്ര​ശ​സ്ത സൗ​ദി സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​ർ അ​ബ്​​ദു​ല്ല അ​ൽ സാ​ബെ ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത​പ്പോ​ൾ

ലു​ലു​വി​ൽ ആ​ഘോ​ഷ​മാ​യി സൂ​പ്പ​ർ ഫ്രൈ​ഡേ ഡീ​ൽ

റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ​യി​ലെ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ ആ​ഘോ​ഷ​മാ​യി സൂ​പ്പ​ർ ഫ്രൈ​ഡേ ഡീ​ൽ. ഈ ​മാ​സം 22ന്​ ​ആ​രം​ഭി​ച്ച പ്ര​മോ​ഷ​ൻ തി​ങ്ക​ളാ​ഴ്​​ച വ​രെ തു​ട​രും. രാ​ജ്യ​ത്തെ മു​ഴു​വ​ൻ ലു​ലു ഔ​ട്ട്​​ലെ​റ്റു​ക​ളി​ലും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ ഏ​റ്റ​വും മി​ക​ച്ച ഷോ​പ്പി​ങ്​ ഡീ​ലു​ക​ളാ​ണ്​ ഈ ​മേ​ള​യി​ൽ ല​ഭി​ക്കു​ന്ന​ത്. റി​യാ​ദി​ലെ യ​ർ​മൂ​ഖി​ലു​ള്ള ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ പ്ര​ശ​സ്​​ത സൗ​ദി സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​ർ അ​ബ്​​ദു​ല്ല അ​ൽ സ​ബെ സൂ​പ്പ​ർ ഫ്രൈ​ഡേ ഡീ​ൽ മേ​ള ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. 60 ല​ക്ഷ​ത്തി​ല​ധി​കം ഫോ​ളോ​വ​ർ​മാ​രു​ള്ള അ​ദ്ദേ​ഹം ഉ​പ​ഭോ​ക്താ​ക്ക​ളു​മാ​യി മേ​ള​യി​ലു​ട​നീ​ളം സം​വ​ദി​ക്കും.

ഇ​ല​ക്‌​ട്രോ​ണി​ക്‌​സ്, ലാ​പ്‌​ടോ​പ്പു​ക​ൾ, ഗെ​യി​മു​ക​ൾ, ടേ​ബി​ളു​ക​ൾ, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ, മൊ​ബൈ​ൽ ഫോ​ണു​ക​ൾ, ഫാ​ഷ​ൻ, ഗ്രോ​സ​റി, ഫ്ര​ഷ് ഫു​ഡ് ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​ങ്ങ​നെ എ​ല്ലാ സാ​ധ​ന​ങ്ങ​ൾ​ക്കും വി​ല​ക്കി​ഴി​വ്, ബി​ഗ് ബാ​ങ് പ്ര​ത്യേ​ക നി​ര​ക്കി​ള​വു​ക​ൾ, മ​ണി​ക്കൂ​ർ ഇ​ട​വേ​ള​ക​ളി​ൽ മാ​റി​മ​റി​യു​ന്ന ഓ​ഫ​റു​ക​ൾ, മി​ന്ന​ൽ വി​ൽ​പ​ന മേ​ള തു​ട​ങ്ങി​യ​വ​യും പ്ര​മോ​ഷ​​ൻ മേ​ള​യു​ടെ ഭാ​ഗ​മാ​ണ്.

സൂ​പ്പ​ർ സെ​യി​ൽ കാ​ല​യ​ള​വി​ൽ, ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ സൗ​ജ​ന്യ ഡെ​ലി​വ​റി, ഇ​ല​ക്​​ട്രോ​ണി​ക്​ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സൗ​ജ​ന്യ ഇ​ൻ​സ്​​റ്റ​ലേ​ഷ​ൻ, സ്​​റ്റോ​റി​ലും ഓ​ൺ​ലൈ​നി​ലും ഇ​ല​ക്ട്രോ​ണി​ക്സ് ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ വി​പു​ലീ​കൃ​ത വാ​റ​ന്‍റി എ​ന്നി​വ​യും മേ​ള​യു​ടെ ഭാ​ഗ​മാ​യി പ്ര​തീ​ക്ഷി​ക്കാം.

കു​ട്ടി​ക​ളു​ടെ ഉ​പ​ക​ര​ണ​ങ്ങ​ളി​ലും പാ​ക്കേ​ജു​ക​ളി​ലും പ്ര​ത്യേ​ക ഡീ​ലാ​ണു​ള്ള​ത്. സ്‌​മാ​ർ​ട്ട് ടി.​വി​ക​ൾ ഏ​റ്റ​വും വി​ല​ക്കു​റ​വി​ൽ വാ​ങ്ങാ​നു​ള്ള മ​ധു​ര ഇ​ട​പാ​ടു​ക​ളു​മു​ണ്ട്. ഏ​താ​ണ്ട്​ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലും 70 ശ​ത​മാ​നം വ​രെ വി​ല​ക്കു​റ​വു​ണ്ട്​ ഈ ​മേ​ള​യി​ൽ. എ​ല്ലാ ലു​ലു സ്​​റ്റോ​റു​ക​ളി​ലും ലു​ലു ഓ​ൺ​ലൈ​ൻ ഷോ​പ്പി​ങ്​ പോ​ർ​ട്ട​ലാ​യ www.luluhypermarket.com, ലു​ലു ഷോ​പ്പി​ങ് ആ​പ് എ​ന്നി​വ​യി​ലും ഓ​ഫ​റു​ക​ൾ ല​ഭ്യ​മാ​ണ്. 

Tags:    
News Summary - Lulu's Exciting Super Friday Deal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.