ന്യൂഡൽഹി: 2022 ഏപ്രിൽ ഒന്നിന് തുടങ്ങുന്ന പുതിയ സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്റെ വളർച്ച നിരക്ക് കുറച്ച് ആഗോള ധനകാര്യ ഏജൻസിയായ മോർഗൻ സ്റ്റാൻലി. ലോകരാജ്യങ്ങളിൽ എണ്ണ വിലയുടെ കുതിപ്പ് സാമ്പത്തിക വളർച്ചക്ക് വിഘാതമാകുന്നത് കണക്കിലെടുത്താണ് വളർച്ച നിരക്കിൽ കുറവ് വരുത്തിയത്. നേരത്തേ കണക്കാക്കിയതിനെക്കാൾ 0.5 ശതമാനം കുറച്ച് 7.9 ശതമാനമാണ് പ്രതീക്ഷിക്കുന്ന പുതിയ വളർച്ച നിരക്ക്.
ചില്ലറ വില പണപ്പെരുപ്പം ആറ് ശതമാനമാകും. കറന്റ് അക്കൗണ്ട് ധനക്കമ്മി മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജി.ഡി.പി)മൂന്ന് ശതമാനമായി വർധിക്കുമെന്നും മോർഗൻ സ്റ്റാൻലി കണക്കാക്കുന്നു. യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് എണ്ണവില കഴിഞ്ഞ 14 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ ബാരലിന് 140 ഡോളർ വരെ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.