ന്യൂഡൽഹി: കേന്ദ്രസർക്കാറിനെതിരെ വീണ്ടും രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മാധ്യമങ്ങളെ ഉപയോഗിച്ച് ശ്രദ്ധതിരിക്കുന്നത് ജനങ്ങൾക്ക് ഒരു ഗുണവുമുണ്ടാക്കില്ലെന്ന് രാഹുൽ ട്വീറ്റ് ചെയ്തു. സാമ്പത്തിക തകർച്ചയെ സംബന്ധിച്ചുള്ള റിസർവ് ബാങ്ക് മുന്നറിയിപ്പിെൻറ പശ്ചാത്തലത്തിലാണ് രാഹുലിെൻറ പ്രതികരണം.
ആർ.ബി.െഎ ഇപ്പോൾ പറയുന്നത് മാസങ്ങൾക്ക് മുമ്പ് തന്നെ ഞാൻ പറഞ്ഞിരുന്നു. ഇനിയും എന്തിനാണ് കാത്തിരിക്കുന്നത്. സമ്പദ്വ്യവസ്ഥയെ തിരികെ കൊണ്ടുവരാൻ സർക്കാർ കൂടുതൽ പണമിറക്കണം. ഇതിനായി കൂടുതൽ വായ്പ നൽകുകയാണ് വേണ്ടത്. പാവപ്പെട്ടവർക്ക് പണം നൽകണം. അല്ലാതെ വ്യവസായികൾക്ക് നികുതിയിളവ് നൽകിയത് കൊണ്ട് കാര്യമില്ല. ഉപഭോഗം വീണ്ടും വർധിക്കാൻ ശക്തമായ നടപടികൾ കേന്ദ്രസർക്കാറിെൻറ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
കോവിഡ് 19നെ തുടർന്ന് സമ്പദ്വ്യവസ്ഥയിൽ കടുത്ത പ്രതിസന്ധി തുടരുമെന്ന് ആർ.ബി.െഎ മുന്നറിയിപ്പ് നൽകിയിരുന്നു. ആഗോള സമ്പദ്വ്യവസ്ഥകളിലെ തിരിച്ചടിയും ഇന്ത്യക്ക് കടുത്ത പ്രതിസന്ധിയുണ്ടാക്കുന്നതായും ആർ.ബി.െഎ വ്യക്തമാക്കിയിരുന്നു. കേന്ദ്രസർക്കാറിെൻറ ലോക്ഡൗണാണ് സമ്പദ്വ്യവസ്ഥയിലെ കടുത്ത പ്രതിസന്ധിക്ക് കാരണമെന്ന് സുപ്രീംകോടതിയും വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.