ദോഹ: പ്രമുഖ ഹൈപ്പർ മാർക്കറ്റ് ശൃംഖലയായ സഫാരിയുടെ എല്ലാ ഔട്ട്ലെറ്റുകളിലും ‘വൈറ്റ് ഫ്രൈഡേ’ പ്രമോഷനും ‘ക്ലിയറന്‍സ് പ്രൈസ്’ പ്രമോഷനുകള്‍ക്കും തുടക്കം. നവംബര്‍ 23 മുതല്‍ 28 വരെയാണ് വൈറ്റ് ഫ്രൈഡേ പ്രമോഷന്. ഇതോടൊപ്പംതന്നെ ആരംഭിച്ച ക്ലിയറന്‍സ് പ്രൈസ് പ്രമോഷന് നവംബര്‍ 23 മുതല്‍ ഡിസംബര്‍ രണ്ടു വരെ തുടരും. ഇഷ്ട ഉല്പന്നങ്ങള് കുറഞ്ഞ വിലയില്‍ ഉപഭോക്താവിനു സ്വന്തമാക്കാൻ അവസരമൊരുക്കുന്നതാണ് ‘വൈറ്റ് ഫ്രൈഡേ’. പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, മത്സ്യം, മാംസം, ബേക്കറി, കോസ്മെറ്റിക്സ്, ഹൗസ്ഹോള്‍ഡ്, റെഡിമെയ്ഡ്, ഫൂട്ട് വെയര്‍, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ ആക്സസറീസ് തുടങ്ങി നിത്യോപയോഗ വസ്തുക്കളും ഭക്ഷ്യധാന്യങ്ങളും തുണിത്തരങ്ങളും അടക്കം ഒട്ടനവധി ഉൽപന്നങ്ങളാണ് സഫാരി ഔട്ട്ലെറ്റുകളില് ഉപഭോക്താക്കള്‍ക്കായി ലഭ്യമാക്കിയിട്ടുള്ളത്.
ഫിലിപ്സ് അയേണ്‍ ബോക്സ് 69 റിയാല്‍, അസ്യൂസ് ലാപ്ടോപ് 699 റിയാല്‍, സാന്‍ഫോര്‍ഡ് മാനുവല്‍ എയര്‍ ഫ്രയര്‍ 89 റിയാല്‍, സ്കൈവോര്ത് 55 ഇഞ്ച് ടി.വി 799 റിയാല്‍, ഇംഗ്ലീഷ് റോയല്‍ 33 പീസ് ഡിന്നര്‍ സെറ്റ് 69 റിയാല്‍ എന്നിങ്ങനെ നീണ്ടുപോകുന്ന ഓഫർ പ്രൈസുകൾ. ക്ലിയറന്‍സ് പ്രൈസ് പ്രമോഷന്റെ ഭാഗമായി അബുഹമൂറിലുള്ള സഫാരിമാളിലെ ഫുഡ്കോര്ട്ടില് പ്രത്യേകം ഒരുക്കിയ എല്‍.ജി, സാംസങ്, സോണി, ലെനോവോ, പാനസോണിക്, ഷാര്‍പ്, ജീപാസ്, ക്ലിക്കോണ്‍, നിക്കായ് എന്നീ പ്രമുഖ ബ്രാന്‍ഡുകളുടെ ഹോം അെപ്ലയന്സ് ഉൽപന്നങ്ങളും ഇലക്ട്രോണിക്സ്, ഹൗസ് ഹോള്‍ഡ് ഉൽപന്നങ്ങളും ഖത്തറിലെ സപ്ലയര്മാരില്നിന്നും നേരിട്ട് അവിശ്വസനീയമായ വിലക്കുറവില്‍ ലഭ്യമാക്കുന്നു. അല്‍വക്ര ബര്‍വ്വ വില്ലേജിലെ സഫാരി ഹൈപ്പർ മാര്‍ക്കറ്റിലും ഇതിനായി പ്രത്യേകം സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സഫാരി ഷോപ് ആന്‍ഡ് ഷൈന്‍ മെഗാ പ്രമോഷനിലൂടെ ആറു കിലോ സ്വര്‍ണം സമ്മാനമായി നേടാനുള്ള അവസരവും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. സഫാരിയുടെ ഏതു ഔട്ട്ലെറ്റുകളില്‍നിന്നും വെറും 50 റിയാലിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഈ റാഫിള്‍ കൂപ്പണ്‍ നറുക്കെടുപ്പിലൂടെ ഏതൊരാള്‍ക്കും ഈ പ്രമോഷനില്‍ പങ്കാളികളാകാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.