ബംഗളുരു: ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനും ഇനി ജി.എസ്.ടി. വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിന് 18 ശതമാനം ജി.എസ്.ടിയാണ് കേന്ദ്രസർക്കാർ ചുമത്തുക. പുതിയ നിരക്കുകൾ പ്രകാരം ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ 30 രൂപ നൽകേണ്ടി വരും. മുമ്പ് ഇത് 25 രൂപ മാത്രമായിരുന്നു.
അതേ സമയം, ആധാറിൽ വിവരങ്ങൾ എൻറോൾ ചെയ്യുന്നതിന് ഇൗ തുക ബാധകമല്ലെന്ന് യു.െഎ.ഡി.െഎ.എ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ജനനതിയതി, ലിംഗം, സെൽഫോൺ നമ്പർ, ഇ-മെയിൽ വിലാസം തുടങ്ങിയവയാണ് അപ്ഡേറ്റ് ചെയ്യാൻ സാധിക്കുക.
അതേ സമയം, ഇതുമായി ബന്ധപ്പെട്ട് ഒൗദ്യോഗികമായ അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഒൗദ്യോഗിക ഉത്തരവിന് കാത്തിരിക്കുകയാണെന്നും ഇവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.