ന്യൂഡൽഹി: 200 രൂപ നോട്ട് ഉടൻ പുറത്തിറങ്ങും. അച്ചടിയുമായി ബന്ധപ്പെട്ട പ്രാഥമിക നടപടി മൈസൂരുവിൽ തുടങ്ങി. 200 രൂപ നോട്ട് പുറത്തിറക്കണമെന്ന റിസർവ് ബാങ്കിെൻറ ശുപാർശക്ക് ധനമന്ത്രാലയം അനുമതി നൽകി. പുതിയ നോട്ടിെൻറ രൂപകൽപന പ്രധാനമന്ത്രിയുടെ ഒാഫിസ് അംഗീകരിച്ചതായും അറിയുന്നു.
ചെറിയ മൂല്യമുള്ള നോട്ടുകളുടെ ലഭ്യത വർധിപ്പിക്കാനാണ് 200 രൂപ നോട്ട് പുറത്തിറക്കുന്നതെന്ന് ധനകാര്യമന്ത്രാലയം വ്യക്തമാക്കി. നോട്ട്നിരോധനത്തിനുശേഷം പുറത്തിറക്കിയ 500, 2000 നോട്ടുകൾ, ചെറിയ മൂല്യമുള്ള നോട്ടുകളുടെ ക്ഷാമം പരിഹരിക്കാൻ പര്യാപ്തമാകുന്നില്ലെന്ന പരാതിയുണ്ടായിരുന്നു. പുതിയ 50 രൂപ നോട്ടും ഉടൻ പുറത്തിറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.