ന്യൂഡൽഹി: 2000 രൂപയുടെ കറൻസി പിൻവലിക്കാൻ തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. ലോക്സഭയിൽ എ.എം. ആരിഫിനെ ധനസഹമന്ത്രി അനുരാഗ്സിങ് ഠാകുർ അറിയിച്ചതാണിത്.
രാജ്യത്ത് 500െൻറയും 200െൻറയും നോട്ടുകൾ എ.ടി. എമ്മുകളിൽ നിറച്ചാൽ മതിയെന്ന് എസ്.ബി.ഐയുടെ പ്രാദേശിക ഹെഡ് ഓഫിസുകൾക്ക് എസ്.ബി.ഐയും ഇന്ത്യൻ ബാങ്കും നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ, മറ്റ് ബാങ്കുകളുടെ എ.ടി.എമ്മിൽ 2000 രൂപ നോട്ട് വിതരണം ചെയ്യുന്നുണ്ട്.
7.40 ലക്ഷം കോടി രൂപ മൂല്യമുള്ള 2000 രൂപ നോട്ടുകൾ ഇതിനകം അച്ചടിച്ച് വിനിമയത്തിന് ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.