ന്യൂഡൽഹി: വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവർ മാത്രമല്ല, സാമ്പത്തിക ക്ര മക്കേടുമായി ബന്ധപ്പെട്ട കേസ് നേരിടുന്ന 36 വ്യവസായികൾ സമീപവർഷങ്ങളിൽ ഇന്ത്യയിൽ നിന്ന് കടന്നുകളഞ്ഞു. എൻഫോഴ്സ്മെൻറ് വിഭാഗം ഡൽഹി ഹൈകോടതിയെ അറിയിച്ചതാണിത്.
നീരവ് മോദിയേയും മറ്റും അന്വേഷണ ഏജൻസികൾ പിടികൂടുന്നതിനു മുേമ്പ രക്ഷപ്പെടാൻ മോദിസർക്കാർ ഒത്താശ ചെയ്തു കൊടുത്തുവെന്ന ആരോപണങ്ങൾക്കിടയിലാണ് പുതിയ വെളിപ്പെടുത്തൽ. മോദിയെ ലണ്ടനിൽ അറസ്റ്റു ചെയ്തിട്ടുണ്ട്.
മല്യയാകെട്ട, ലണ്ടനിൽ തന്നെ കഴിയുന്നു. അഗസ്റ്റവെസ്റ്റ്ലൻഡ് ഹെലികോപ്ടർ ഇടപാടു കേസിൽ പ്രതിരോധ ഇടനിലക്കാരനായ സുഷൻ മോഹൻ ഗുപ്തക്ക് ജാമ്യം നൽകുന്നതിനെ എതിർക്കുേമ്പാഴാണ് എൻേഫാഴ്സ്മെൻറ് പുതിയ കണക്ക് കോടതിയെ അറിയിച്ചത്. ഗുപ്തക്ക് ജാമ്യം നൽകിയാൽ മറ്റു 36 പേർ എന്നപോലെ രാജ്യം വിടാൻ സാധ്യതയുണ്ടെന്നായിരുന്നു വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.