കോവിഡ്: ഫ്രാൻസിലെ ആമസോൺ വിതരണശാലകൾ അടച്ചിടും

പാരീസ്: കോവിഡ് വൈറസ് ബാധയുടെ സാഹചര്യത്തിൽ ഫ്രാൻസിലെ ആറ് ആമസോൺ വിതരണശാലകൾ അടച്ചുപൂട്ടും. കമ്പനി പുറത്തിറക്കി യ വാർത്താകുറിപ്പിലാണ് വിതരണശാലകൾ താൽകാലികമായി അടച്ചുപൂട്ടുന്ന വിവരം അറിയിച്ചത്.

കൂടാതെ, മഹാമാരിക്കിടയിൽ രാജ്യത്തെ തൊഴിലാളികളെ സംരക്ഷിക്കാൻ വേണ്ടത്ര കാര്യങ്ങൾ ചെയ്യുന്നില്ലെന്ന ഫ്രഞ്ച് കോടതി വിധിയും പ്രവർത്തനം നിർത്താനുള്ള തീരുമാനത്തിന് പിന്നിലുണ്ട്.

"ഈ ആഴ്ച ജീവനക്കാർ വിതരണശാലകളിൽ വരാതെ വീടുകളിൽ കഴിയണം. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും" ആമസോൺ അറിയിച്ചു.

അടച്ചുപൂട്ടിയ വിതരണശാലകളിൽ ജിവനക്കാരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കും. ഇതിന്‍റെ ഭാഗമായി വിതരണശാലകൾ ശുചിയാക്കുമെന്നും കമ്പനി വ്യക്തമാക്കി.

10,000ഒാളം വരുന്ന ഫുൾ, പാർട്ട് ടൈം ജീവനക്കാർക്ക് ശമ്പളം നൽകുമെന്നും അധികൃതർ അറിയിച്ചു.


Tags:    
News Summary - Amazon to close French warehouses over covid concerns -Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.