മുംബൈ: യെസ് ബാങ്കിൽ നടന്ന ഇടപാടുകളുമായി ബന്ധപ്പെട്ട് റിലയൻസ് കമ്മ്യൂണിക്കേഷൻ മുൻ ചെയർമാൻ അനിൽ അംബാനിയെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഏജൻസിയുടെ മുംബൈയിലെ ഒാഫീസിലാണ് അംബാനി ചോദ്യം ചെയ്യലിന് ഹാജരായത്.
അംബാനിക്ക് നേരത്തെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് സമൻസ് അയച്ചിരുന്നുവെങ്കിലും ഹാരജരായിരുന്നില്ല. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു അംബാനി ചോദ്യം ചെയ്യലിൽ നിന്ന് ഒഴിവായത്. തുടർന്ന് ഇന്ന് 11 മണിക്ക് മുമ്പായി ചോദ്യം ചെയ്യലിന് ഹാജരാകാൻ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് നിർദേശിക്കുകയായിരുന്നു.
യെസ് ബാങ്കിൽ നിന്ന് അനിൽ അംബാനിക്ക് വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുന്നത്. റിലയൻസ് കമ്മ്യൂണിക്കേഷനിലെ മറ്റ് ഉദ്യോഗസ്ഥരേയും വൈകാതെ ചോദ്യം ചെയ്യലിന് വിളിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.