തിങ്കളാഴ്​ച മുതൽ സമ്പദ്​വ്യവസ്ഥയുടെ 45 ശതമാനവും പ്രവർത്തനക്ഷമമാവുമെന്ന്​ റിപ്പോർട്ട്​

ന്യൂഡൽഹി: ഏപ്രിൽ 20 മുതൽ ലോക്​ഡൗണിൽ ഇളവുകൾ നൽകു​േമ്പാൾ സമ്പദ്​വ്യവസ്ഥയിലെ 45 ശതമാനം പ്രവർത്തനങ്ങളും പുനഃരാരം ഭിക്കാൻ കഴിയുമെന്ന്​ പ്രതീക്ഷ. ലോക്​ഡൗണി​​െൻറ ആഘാതം കുറക്കാൻ ഗ്രാമീണ സമ്പദ്​വ്യവസ്ഥയിലും സേവനങ്ങളിലുമാണ്​ ഏപ്രിൽ 20ന്​ ശേഷം ഇളവുകൾ കേന്ദ്രസർക്കാർ അനുവദിക്കുക​.

ഗതാഗതം, കൃഷി, ഗ്രാമീണ മേഖലയിലെ കെട്ടിട നിർമ്മാണം എന്നിവയിലെല്ലാം സർക്കാർ ഇളവുകൾ അനുവദിക്കും. കാർഷിക, ഗ്രാമീണ മേഖലയിൽ ലോക്​ഡൗൺ മൂലമുണ്ടായ പ്രതിസന്ധി മറികടക്കുകയാണ്​ ലക്ഷ്യം​.

റോഡ്​-കെട്ടിട നിർമ്മാണം, ജലസേചന പദ്ധതി, കൃഷി എന്നിവക്കെല്ലാം ഏപ്രിൽ 20ന്​ ശേഷം ഇളവുകൾ അനുവദിച്ചിരുന്നു. ഈ ഇളവുകൾ പ്രാബല്യത്തിലാവുന്നതോടെയാണ്​ സമ്പദ്​വ്യവസ്ഥ വീണ്ടും ചലനാത്​മകമാവുക.

Tags:    
News Summary - On April 20, about 45% of economy will resume operations-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.