ന്യൂഡൽഹി: രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ വാഹന രജിസ്ട്രേഷനുകളിലും ഇടിവ് . ജനുവരിയിൽ ഏഴ് ശതമാനം കുറവാണ് രജിസ്ട്രേഷനുകളിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുേമ്പ ാഴാണ് കുറവ് കണ്ടതെന്ന് ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ പറഞ്ഞു.
മുചക്ര വാഹനങ്ങൾ ഒഴികെയുള്ളവയുടെ രജിസ്ട്രേഷനുകളിൽ കുറവുണ്ടായിട്ടുണ്ട്. വരും ദിവസങ്ങളിലും ഇതേ രീതി തന്നെ തുടരാനാണ് സാധ്യതയെന്ന് എഫ്.എ.ഡി.എ പ്രസിഡൻറ് ആശിഷ് ഹർഷരാജ് പറഞ്ഞു. ബി.എസ് 4ൽ നിന്ന് ബി.എസ് 6ലേക്കുള്ള മാറ്റത്തിലാണ് വാഹന വിപണി. ഇതും വിൽപന കുറയാൻ കാരണമായിട്ടുണ്ട്. വാഹന വിപണിയുടെ വളർച്ചക്കായി പ്രത്യേക പാക്കജുകളൊന്നും ബജറ്റ് പ്രഖ്യാപിക്കാത്തതും തിരിച്ചടിയാവുന്നുണ്ടെന്ന് ഹർഷരാജ് വ്യക്തമാക്കി.
കഴിഞ്ഞ വർഷത്തെ ഇരുചക്ര വാഹന രജിസ്ട്രേഷനുകൾ 12.67 ലക്ഷമാണ്. 13.89 ലക്ഷമായിരുന്നു ജനുവരി 2019ലെ വാഹന രജിസ്ട്രേഷനുകൾ. 8.82 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. മറ്റ് പാസഞ്ചർ വാഹനങ്ങളുടെ രജിസ്ട്രേഷനും കുറയുകയാണ്. 4.61 ശതമാനത്തിെൻറ കുറവ് പാസഞ്ചർ വാഹനങ്ങളിലും 6.89 ശതമാനത്തിെൻറ കുറവ് കൊമേഴ്സ്യൽ വാഹനങ്ങളുടെ രജിസ്ട്രേഷനിലുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.