വാഹന വിപണിയിൽ പ്രതിസന്ധി തുടരുന്നു; ജനുവരിയിൽ വിൽപന 13 ശതമാനം ഇടിഞ്ഞു

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചുള്ള ആശങ്കകൾ അനുദിനം വർധിക്കുന്നതിനിടെ വാഹന വിൽപനയിൽ വീണ്ടും ഇടിവ ്​. ജനുവരിയിലെ വിൽപനയിൽ 13 ശതമാനത്തി​​​െൻറ ഇടിവാണ്​ രേഖപ്പെടുത്തിയത്​. കഴിഞ്ഞ വർഷം ജനുവരിയുമായി താരതമ്യം ചെയ്യ ു​േമ്പാഴാണ്​ വാഹന വിൽപന കുറഞ്ഞത്​.എല്ലാ വിഭാഗങ്ങളിലും വിൽപന ഇടിഞ്ഞിട്ടുണ്ട്​​.

വാഹനനിർമ്മാതാക്കളുടെ സംഘടനയായ സിയാമി​​​െൻറ കണക്കുകളനുസരിച്ച്​ 17,39,975 വാഹനങ്ങളാണ്​ 2020 ജനുവരിയിൽ വിറ്റത്​. 2019 ജനുവരിയിൽ 20,19,253 വാഹനങ്ങൾ വിറ്റ സ്ഥാനത്താണ്​ ഇടിവുണ്ടായിരിക്കുന്നത്​. പാസഞ്ചർ വാഹനങ്ങളുടെ വിൽപനയിൽ 6.2 ശതമാനത്തി​​​െൻറ ഇടിവ്​​ രേഖപ്പെടുത്തി​.

2019 ജനുവരിയിൽ 2,80,091 പാസഞ്ചർ വാഹനങ്ങൾ വിറ്റപ്പോൾ 2020ൽ ഇത്​ 2,62,714ലായി കുറഞ്ഞു. വാണിജ്യ വാഹനങ്ങളുടെ വിൽപനയിൽ 14.04 ശതമാനമാണ്​ ഇടിവ്​. കാറുകളുടെ വിൽപനയിൽ 8.1 ശതമാനവും മോ​ട്ടോർ സൈക്കിളുകളുടെ വിൽപനയിൽ 15.17 ശതമാനവും ഇടിവ്​ രേഖപ്പെടുത്തി.

2020ൽ വാഹന വിൽപന മെച്ചപ്പെടുമെന്നാണ്​ കമ്പനികളുടെ പ്രതീക്ഷ. അതേസമയം കൊറോണ വൈറസ്​ ബാധയും വിപണിക്ക്​ തിരിച്ചടിയാവുന്നുണ്ടെന്നാണ്​ റിപ്പോർട്ടുകൾ. ഇന്ത്യയിലെ പ്രമുഖ വാഹന കമ്പനികൾ​ക്കെല്ലാം ചൈനയിൽ നിർമ്മാണശാലകളുണ്ട്​. കൊറോണ ശക്​തമായതോടെ ചൈനയിലെ വാഹനനിർമ്മാതാക്കളുടെ നിർമ്മാണശാലകളെല്ലാം അടഞ്ഞു കിടക്കുകയാണ്​. ഇതും വിപണിക്ക്​ പ്രതിസന്ധി സൃഷ്​ടിക്കുകയാണ്​.


Tags:    
News Summary - Auto slowdown continues as overall vehicle sales decline over 13% in January-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.