മുംബൈ: റിസർവ് ബാങ്കും മറ്റ് വാണിജ്യ ബാങ്കുകളും ചില ശാഖകളുടെ പ്രവർത്തനം നിർത്താൻ ഒരുങ്ങുന്നതായി റിപ്പോർട് ട്. കോവിഡ് 19 വൈറസ് ബാധയിൽ നിന്ന് ജീവനക്കാരെ രക്ഷിക്കുന്നതിനായാണ് നീക്കം. റോയിട്ടേഴ്സാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
പ്രധാന നഗരങ്ങളിൽ അഞ്ച് കിലോ മീറ്ററിനുള്ളിൽ ഒരു ശാഖ മാത്രം തുറന്നാൽ മതിയെന്നാണ് ബാങ്കുകളുടെ തീരുമാനം. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ഉത്തരവുകളൊന്നും പുറത്തിറങ്ങിയിട്ടില്ല. അതേസമയം, ഡിജിറ്റൽ ഇടപാടുകൾ നടത്തി പരിചയമില്ലാത്ത ഗ്രാമീണ മേഖലയിലെ ബാങ്ക് ശാഖകളുടെ പ്രവർത്തനം വെട്ടിചുരുക്കിയാൽ അത് പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും ആശങ്കയുണ്ട്.
കോവിഡ് പാക്കേജിെൻറ ഭാഗമായി പ്രധാനമന്ത്രി പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ ജനങ്ങളുടെ അക്കൗണ്ടുകളിലെത്തിയാൽ പണം പിൻവലിക്കാൻ വൻതോതിൽ ആളുകളെത്താനുള്ള സാധ്യതയും ബാങ്കുകൾ മുന്നിൽ കാണുന്നുണ്ട്. ഇതുകൂടി പരിഗണിച്ചാവും ശാഖകളുടെ പ്രവർത്തനം ക്രമീകരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.