ന്യൂയോർക്: മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽഗേറ്റ്സ് കമ്പനിയുടെ ഡയറക്ടർ ബോർഡിൽനിന്ന് രാജിവെച്ചു. ഭാര്യ മെലിൻഡയുമായി ചേർന്നു രൂപവത്കരിച്ച ജീവകാരുണ്യ സംഘടനക്കായി കൂടുതൽ സമയം ചെലവഴിക്കാനാണ് മൈക്രോസോഫ്റ്റിെൻറ നെടുംതൂണായിരുന്ന ഇദ്ദേഹത്തിെൻറ തീരുമാനം.
എന്നാൽ, സ്ഥാപനത്തിെൻറ ഉപദേഷ്ടാവായി അദ്ദേഹം വീണ്ടും ഉണ്ടാകുമെന്ന് സി.ഇ.ഒ സത്യ നദല്ല അറിയിച്ചു. 10 വർഷത്തിലേറെയായി സ്ഥാപനത്തിെൻറ ദൈനംദിന പ്രവർത്തനങ്ങളിൽ ബിൽ ഗേറ്റ്സ് ഇടപെടാറില്ല.
2014 വരെ സ്ഥാപനത്തിെൻറ ഡയറക്ടർ ബോർഡ് ചെയർമാൻ ആയിരുന്നു. 2000ൽ സി.ഇ.ഒ പദവി ഉപേക്ഷിച്ചു. 1975ലാണ് പോൾ അലനുമായി ചേർന്ന് മൈക്രോസോഫ്റ്റ് സ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.