ഹിന്ദു ദൈവങ്ങളെ അപമാനിച്ചു; ട്വിറ്ററിൽ ബോയ്​കോട്ട്​ ആമസോൺ കാമ്പയിൻ

ന്യൂഡൽഹി: ഹിന്ദു ദൈവങ്ങളെ അപമാനിച്ചുവെന്ന​ ആരോപണങ്ങളെ തുടർന്ന്​ ട്വിറ്ററിൽ ബോയ്​കോട്ട്​ അമസോൺ കാമ്പയി ൻ. ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളുള്ള ചവിട്ടികൾ ആമസോൺ ഓൺലൈൻ പ്ലാറ്റ്​ഫോമിലുടെ വിറ്റതിനെ തുടർന്നാണ്​ നടപടി.

അനഹുൽ സക്​സേന​െയന്ന വ്യക്​തി ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്ന തരത്തിലുള്ള ചവിട്ടികളുടെ ചിത്രങ്ങൾ പോസ്​റ്റ്​ ചെയ്​തതോടെയാണ്​ ട്വിറ്ററിൽ ബോയ്​കോട്ട്​ ആമസോൺ കാമ്പയിൻ സജീവമായത്​. എന്നാൽ, ഇത്തരം ചവിട്ടികൾ ആമസോൺ ഇന്ത്യയിൽ വിൽപ്പനക്ക്​ വെച്ചിട്ടില്ല.

നേരത്തെ 2016ലും ചവിട്ടികളിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ ആലേഖനം ചെയ്​ത്​ ആമസോൺ പുലിവാല്​ പിടിച്ചിട്ടുണ്ട്​. ഇന്ത്യൻ ദേശീയ പതാക ചവിട്ടികളിൽ പതിപ്പിച്ചും ആമസോൺ വിവാദത്തിൽ അകപ്പെട്ടിരുന്നു​.

Tags:    
News Summary - Boycott Amazon echoes on Twitter-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.